'കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയുന്നു': കേരള സ്റ്റോറി നല്ല സിനിമയെന്ന് സുരേഷ് കുമാർ

'ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല 'ദി കേരള സ്റ്റോറി''
കേരള സ്റ്റോറി പോസ്റ്റർ, സന്തോഷ് കുമാർ/ ഇൻസ്റ്റ​ഗ്രാം
കേരള സ്റ്റോറി പോസ്റ്റർ, സന്തോഷ് കുമാർ/ ഇൻസ്റ്റ​ഗ്രാം

റെ വിവാദങ്ങൾക്ക് ശേഷമാണ് ദി കേരള സ്റ്റോറി തിയറ്ററിൽ എത്തിയത്. ഇപ്പോൾ സിനിമയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ്  നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി സുരേഷ് കുമാർ. നല്ല സിനിമയാണെന്നും കേരളത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി ചിത്രത്തിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല 'ദി കേരള സ്റ്റോറി'. 33,000 പേർ കഴിഞ്ഞ 10 വർഷത്തിനിടെ മതപരിവർത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. എന്തിനാണ് ഭയക്കുന്നത്. എല്ലാവരും സിനിമ കാണട്ടെ.- സുരേഷ് കുമാർ പറഞ്ഞു. 

ഏറെ വിവാദങ്ങൾക്ക് ശേഷം ഇന്നലെയാണ് ചിത്രം തിയറ്ററിൽ എത്തിയത്. കേരളത്തിലെ 21 സ്ക്രീനുകളിലായാണ് ചിത്രം എത്തിയത്. എന്നാൽ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആറിന്‍റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ക്രീനുകളില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്ക്രീനുകളിലെ പ്രദര്‍ശനങ്ങളാണ് റദ്ദാക്കപ്പെട്ടത്. 

ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി നിരവധി ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ വിഷ്കാരസ്വാതന്ത്ര്യമാണെന്നും ഇത് ചരിത്ര സിനിമ അല്ലെന്നും പറഞ്ഞ് ഹർജികൾ തള്ളുകയായിരുന്നു. അതിനു പിന്നാലെ ചിത്രത്തെ പിന്തുണച്ച് പ്രധാനമന്ത്രി മോദിയും എത്തി. ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com