നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2023 11:48 AM  |  

Last Updated: 14th May 2023 11:48 AM  |   A+A-   |  

antony_perumbavoor_mother

ആന്റണി പെരുമ്പാവൂരിനും കുടുംബത്തിനുമൊപ്പം ഏലമ്മ/ ഫെയ്സ്ബുക്ക്

 

കൊച്ചി; നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. നാളെ രാവിലെയാണ് മരണാനന്തര ചടങ്ങുകൾ നടക്കുക. മോഹൻലാൽ ഫാൻസ് അസോസിയേഷനാണ് മരണവാർത്ത പുറത്തുവിട്ടത്. 

മലയാളത്തിലെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ 2000ലാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്. നരസിംഹമായിരുന്നു ആദ്യ ചിത്രം. എലോൺ ആണ് ആശീർവാദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറിൽ തന്നെയാണ് ഒരുങ്ങുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പെൺകുഞ്ഞിനെ ദത്തെടുത്തു'; മാതൃദിനത്തിൽ സന്തോഷവാർത്തയുമായി അഭിരാമി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ