യെസ് പറഞ്ഞ് പരിനീതി ചോപ്ര, രാഘവ് ഛദ്ദയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ 

സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്
പരിനീതി ചോപ്രയും രാഘവും/ ഇൻസ്റ്റ​ഗ്രാം
പരിനീതി ചോപ്രയും രാഘവും/ ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയുടേയും എഎപി എംപി രാഘവ് ഛദ്ദയുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 

ഞാന്‍ പ്രാര്‍ത്ഥിച്ചതെല്ലാം, ഞാന്‍ യെസ് പറഞ്ഞു.- എന്ന അടിക്കുറിപ്പിലാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. റോസ് വൈറ്റ് നിറത്തിലുള്ള ഡിസൈനര്‍ സല്‍വാറില്‍ അതിസുന്ദരിയായിരുന്നു പരിനീതി. ഹൈ നെക്കില്‍ ഫുള്‍ സ്ലീവിലുള്ള സല്‍വാറിനെ മനോഹരമാക്കിയത് ബീഡിലും ലേസിലുമുള്ള വര്‍ക്കാണ്. വെള്ള കുര്‍ത്തയായിരുന്നു രാഘവിന്റെ വേഷം. 

രാഷ്ട്രീയത്തിലേയും സിനിമയിലേയും പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. പരിനീതിയുടെ ബന്ധുകൂടിയായ പ്രിയങ്ക ചോപ്ര വിവാഹനിശ്ചയം കൂടാനായി ലോസ് ഏഞ്ചല്‍സില്‍ നിന്ന് എത്തിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു. ഫ്‌ളൂറസന്റെ പച്ച നിറത്തിലുള്ള റഫിള്‍ സാരി ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗ് വന്ദ് മന്‍, മനീഷ് മല്‍ഹോത്ര, അഭിഷേക് മനു സിങ് വി തുടങ്ങിയ നിരവധി പേര്‍ ചടങ്ങിനെത്തി. ഏറെനാളായി ഇരുവരും പ്രണയത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അടുത്തിടെയാണ് ഇരുവരും ഒന്നിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com