'സൗദി വെള്ളക്ക' ന്യൂയോർക്ക് ഇന്ത്യൻ ഫിലീം ഫെസ്റ്റിവലിൽ മികച്ച ചിത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2023 02:45 PM  |  

Last Updated: 15th May 2023 02:45 PM  |   A+A-   |  

saudi_vellakka

സൗദി വെള്ളക്ക പോസ്റ്റർ/ ഇൻസ്റ്റാ​ഗ്രാം

ന്യൂയോർക്ക് ഇന്ത്യൻ ഫിലീം ഫെസ്റ്റിവലിലിൽ മികച്ച ചിത്രമായി തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക തെരഞ്ഞെടുത്തു. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കോടതി വിധിയിൽ വരുന്ന കാലതാമസവും അതിനെ ചുറ്റിപ്പറ്റിയുള്ള മനുഷ്യരുടെയും കഥയാണ് സൗ​ദിവെള്ളക്ക. തരുൺ മൂർത്തി രചനയും സംവിധാനവും ചെയ്‌ത ചിത്രം ഉർവ്വശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമിച്ചിരിക്കുന്നത്.

ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

ലുക്ക് മാൻ അവറാൻ, ദേവീ വർമ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, ശ്രിന്ദ, റിയ സെയ്റ, ധന്യ, അനന്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് ഹരീന്ദ്രനാണ്. എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. 

ഈ വാർത്ത കൂടി വായിക്കൂ 

'ഞങ്ങളുടെ രാജകുമാരൻ'; ആദ്യമായി കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി ഷംന

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ