ആന്റണി പെരുമ്പാവൂരിന്റെ അമ്മയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ ലോകം - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2023 11:05 AM  |  

Last Updated: 15th May 2023 12:42 PM  |   A+A-   |  

antony perumbavoor

സുപ്രിയ മേനോൻ, സുചിത്ര മോഹൻലാൽ/ ചിത്രം സ്ക്രീൻഷോട്ട്

 

കൊച്ചി: നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമ ലോകം. നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്ര, സുപ്രിയ മേനോൻ, ബാബു രാജ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ ആന്റണി പെരുമ്പാവൂരിന്റെ കൊച്ചിയിലെ വീട്ടിൽ നേരിട്ടെത്തി അനുശോചനം അറിയിച്ചു. 

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഞായറാഴ്ചയായിരുന്നു അന്ത്യം. മലയാളത്തിലെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ 2000ലാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്.

നരസിംഹമായിരുന്നു ആദ്യ ചിത്രം. എലോൺ ആണ് ആശീർവാദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറിൽ തന്നെയാണ് ഒരുങ്ങുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

'മലയാള സിനിമ വഴിതെറ്റുന്നു; കള്ളപ്പണത്തിന്റെ ഒഴുക്ക്, നടീനടന്മാർ മയക്കുമരുന്നിന് അടിമകൾ': ജി സുധാകരൻ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ