മയക്കുമരുന്നിന്റെ അമിത ഉപയോഗം?; യുവനടന്‍  ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 22nd May 2023 06:19 PM  |  

Last Updated: 22nd May 2023 06:22 PM  |   A+A-   |  

aditya_sing_rajputh

ആദിത്യ സിങ് രജ്പുത്ത്

 

മുംബൈ: ബോളിവുഡ് നടനും മോഡലുമായ ആദിത്യ സിങ് രജപുത്തിനെ മരിച്ച നിലയില്‍ കണ്ടത്തി. മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്‌റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

രജപുത്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ രജപുത്ത് അഭിനയിച്ചിരുന്നു. നിരവധി ബ്രാന്‍ഡുകളുടെ മോഡലായ ആദിത്യ ഇതിനകം മുന്നൂറിലധികം പരസ്യ ചിത്രങ്ങൡ വേഷമിട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഭർത്താക്കന്മാരല്ല, അച്ഛൻ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും ചടങ്ങ് ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളത്'; അഹാന കൃഷ്ണ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ