പ്രശസ്ത സംഗീത സംവിധായകൻ പി കെ കേശവൻ നമ്പൂതിരി അന്തരിച്ചു

നിരവധി ഗാനങ്ങൾക്ക് ഈണംനൽകിയ കേശവൻ നമ്പൂതിരി ഭക്തിഗാനരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു
കേശവൻ നമ്പൂതിരി
കേശവൻ നമ്പൂതിരി

പാലക്കാട്: പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി കെ കേശവൻ നമ്പൂതിരി അന്തരിച്ചു. 84 വയസ്സായിരുന്നു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് സ്വദേശിയാണ്. നിരവധി ഗാനങ്ങൾക്ക് ഈണംനൽകിയ കേശവൻ നമ്പൂതിരി ഭക്തിഗാനരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു.

സംഗീത കാസറ്റ്സ് പുറത്തിറക്കിയ പുഷ്പാഞ്ജലി, തരംഗിണിയുടെ വനമാല തുടങ്ങിയവ കേശവൻ നമ്പൂതിരിയുടെ ശ്രദ്ധേയമായ സം​ഗീത ആൽബങ്ങളാണ്. വിഘ്നേശ്വരാ ജന്മ നാളികേരം, വടക്കുംനാഥന് സുപ്രഭാതം പാടും, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, അമ്പാടി തന്നിലൊരുണ്ണി, നെയ്യാറ്റിൻകര വാഴും തുടങ്ങിയവ മലയാളികൾ ഏറ്റെടുത്ത പ്രശസ്തമായ ഭക്തി​ഗാനങ്ങളാണ്. 

യേശുദാസ്, ജയചന്ദ്രൻ, സുജാത തുടങ്ങി നിരവധി പേർ കേശവൻ നമ്പൂതിരിയുടെ സം​​ഗീതത്തിൽ പാടിയിട്ടുണ്ട്.  ഭക്തി​ഗാനങ്ങൾക്ക് പുറമെ നിരവധി ലളിത​ഗാനങ്ങൾക്കും കേശവൻ നമ്പൂതിരി സം​ഗീതം നൽകി. തൃശൂർ ആകാശവാണിയിലെ  ജീവനക്കാരനായിരുന്ന കേശവൻ നമ്പൂതിരി  1998-ലാണ് വിരമിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com