നടി കാർത്തിക നായർ വിവാഹിതയായി, വരൻ രോഹിത് മേനോൻ; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2023 05:37 PM  |  

Last Updated: 19th November 2023 05:37 PM  |   A+A-   |  

karthika_nair

വീഡിയോ ദൃശ്യം

 

ഴയകാല നടി രാധയുടെ മകളുമായ നടിയുമായ കാർത്തിക നായർ വിവാഹിതയായി. രോ​ഹിത് മേനോൻ ആണ് വരൻ. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെ നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. 

ചുവന്ന പട്ടു സാരിയിൽ അതിസുന്ദരിയായിരുന്നു കാർത്തിക. സീക്വൻസ് വർക്കോടുകൂടിയ ഫുൾ സ്ലീവ് ബ്ലൗസിനൊപ്പമാണ് പെയർ ചെയ്തത്.  സർവാഭരണ വിഭൂഷിതയായി രാഞ്ജിയെ പോലെയാണ് കാർത്തിക ഒരുങ്ങിയത്. വെള്ള കുർത്തയായിരുന്നു രോഹിത്തിന്റെ വിഷം. 

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി കുടുംബ സമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്. പാർവതി ജയറാം, രാധിക ശരത് കുമാർ, മേനക, സുഹാസിനി, തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. സിനിമയിൽ നിന്ന് കൂടാതെ രാഷ്ട്രീയ രം​ഗത്തിൽ നിന്നും നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. 

കാർത്തികയുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം അമ്മ രാധയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അമ്മയും നടിയുമായ രാധ നായർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വികാരഭരിതമായ കുറിപ്പ് വൈറലായിരുന്നു. കോ എന്ന തമിഴ്‌ ചിത്രത്തിൽ ജീവയുടെ നായികയായാണ് വെള്ളിത്തിരയിൽ കാർത്തിക ചുവടുവെക്കുന്നത്. മലയാളത്തിൽ മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഞെട്ടിച്ച് ആസിഫ് അലി, ​ഗംഭീര മേക്കോവർ; വൈറലായി ചിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ