'വേല'യിൽ നായികയായത് തമിഴ് നാട്ടുകാരിയായി, പിന്നാലെ മലയാളം പഠിച്ച് നടി നമൃത: മലയാളംമിഷൻ പരീക്ഷ എഴുതി താരം
By സമകാലിക മലയാളം ഡെസ്ക് | Published: 20th November 2023 01:41 PM |
Last Updated: 20th November 2023 01:41 PM | A+A A- |

നമൃത/ഫോട്ടോ: ഇൻസ്റ്റഗ്രാം
മലയാളത്തിൽ മിന്നും താരങ്ങളായി മാറിയ അന്യ ഭാഷ നടിമാർ നിരവധിയാണ്. എന്നാൽ ഇവരിൽ പലരും ഇപ്പോഴും മലയാളം വായിക്കാനോ എഴുതാനോ അറിയാത്തവരാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് വേല സിനിമയുടെ നായിക നമൃത. മലയാളത്തിൽ അരങ്ങേറ്റം നടത്തിയതിനു പിന്നാലെ മലയാളം പഠനക്ലാസിൽ ചേർന്ന് ഭാഷ പഠിച്ചിരിക്കുകയാണ് താരം.
കേരള സർക്കാരിന്റെ മലയാളംമിഷൻ ക്ലാസിൽ ചേർന്നാണ് തമിഴ്‌നാട്ടുകാരിയായ നമൃത മലയാളം പഠിച്ചത്. ഞായറാഴ്ച ചെന്നൈയിൽ നടന്ന മലയാളംമിഷൻ പരീക്ഷയും നമൃത എഴുതി. ഷെയിൻ നിഗം നായകനായി എത്തിയ 'വേല' എന്ന ചിത്രത്തിലാണ് നമൃത പ്രധാന വേഷത്തിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായതിനു പിന്നാലെയാണ് മലയാളം ഭാഷ പഠിക്കാൻ താരം തീരുമാനിച്ചത്.
പഠനം ആരംഭിച്ച് ഒരു വർഷം കഴിയുന്നതിനു മുൻപേ നന്നായി എഴുതാനും വായിക്കാനും നമൃത പഠിച്ചു. മലയാളം മിഷനിലെ ആദ്യ കോഴ്‌സായ കണിക്കൊന്നയുടെ പരീക്ഷയാണ് എഴുതിയത്. ചെന്നൈയിൽ മലയാളി ക്ലബ് നടത്തുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിലെ അധ്യാപിക സവിതാ ജോണിന്റെ അടുത്താണ് കഴിഞ്ഞ ഡിസംബറിൽ ഭാഷ പഠിക്കാൻ എത്തിയത്. മലയാള സിനിമയുമായി അടുപ്പം ഊട്ടിയുറപ്പിക്കാൻ ഭാഷാ പഠനം സഹായിക്കുമെന്ന വിശ്വാസത്തിലാണ് താരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
'റിവ്യൂ കാരണം സിനിമ നശിക്കില്ല, തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍': മമ്മൂട്ടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ