'കാതലി'ന് പിന്നാലെ ചര്‍ച്ച; മോഹന്‍ലാലിന്റെ സ്വവര്‍ഗാനുരാഗിയായ 'അള്ളാപിച്ച മൊല്ലാക്ക'; വീഡിയോ

ജിയോ ബേബി ചിത്രത്തിന് കൈയ്യടിക്കുന്നവര്‍ ഏറെയാണ്. 
ഫോട്ടോ/ എക്‌സ്
ഫോട്ടോ/ എക്‌സ്

മമ്മൂട്ടി നായകനായി എത്തിയ കാതല്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പലരും സ്വവര്‍ഗാനുരാഗിയായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്നും പറയുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ ജിയോ ബേബി ചിത്രത്തിന് കൈയ്യടിക്കുന്നവര്‍ ഏറെയാണ്. 

തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായി മമ്മൂട്ടി സ്‌ക്രീനില്‍ ജീവിക്കുക ആയിരുന്നു. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ജ്യോതികയും സുധി കോഴിക്കോടും മമ്മൂട്ടിക്കൊപ്പം കൈയ്യടി നേടുകയാണ്.

ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുമ്പോള്‍ മറ്റു അഭിനേതാക്കള്‍ അവതരിപ്പിച്ച സ്വവര്‍ഗാനുരാഗ കഥാപാത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചയിലേക്ക് കടന്നുവരുകയാണ്. 'മൂത്തോനി'ല്‍ നിവിന്‍ പോളിയും 'മുംബൈ പോലീസി'ല്‍ പൃഥ്വിരാജും ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ അവതരിപ്പിച്ച അള്ളാപിച്ച മൊല്ലാക്ക എന്ന കഥാപാത്രവും ചര്‍ച്ചയാവുകയാണ്.

ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിലെ കഥാപാത്രമാണ് അള്ളാപിച്ച മൊല്ലാക്ക. 2003-ല്‍ നിര്‍മ്മിച്ച 'കഥയാട്ടം' എന്ന മലയാള നോവലിലെ പ്രശസ്ത കഥാപാത്രങ്ങളുടെ അവതരണത്തിലാണ് മോഹന്‍ ലാല്‍ അള്ളാപിച്ച മൊല്ലാക്കയായി തകര്‍ത്തഭിനയിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com