'ജ്യോതികയുടെ ശബ്ദമാകാന്‍ ആദ്യം മടിച്ചു, ജീവിതത്തിലെ പുതിയ അധ്യായം': മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജോമോള്‍

ജ്യോതികയുടെ ശബ്ദമായാണ് ജോമോള്‍ കാതലില്‍ സാന്നിധ്യം അറിയിച്ചത്
ജോമോള്‍/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ജോമോള്‍/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

മ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തില്‍ എത്തിയ കാതല്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒരുകാലത്ത് മലയാളത്തിന്റെ ഇഷ്ട നായികയായിരുന്ന ജോമോള്‍ പുതിയ വേഷത്തില്‍ തിരിച്ചെത്തി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജ്യോതികയുടെ ശബ്ദമായാണ് ജോമോള്‍ കാതലില്‍ സാന്നിധ്യം അറിയിച്ചത്. ചിത്രത്തിലേക്ക് ആദ്യം അവസരം വന്നപ്പോള്‍ മടിയായിരുന്നു എന്നു പറയുകയാണ് ജോമോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം അനുഭവം പങ്കുവച്ചത്. 

കാതല്‍-ദി കോര്‍ എന്ന സിനിമയില്‍ പ്രവൃത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം മടിച്ചു. ഞാന്‍ ശബ്ദം നല്‍കുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായി. ഗംഭീരമായ കഥയോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നും സംശയിച്ചു. എന്നാല്‍ ഇന്ന്, എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുറക്കാന്‍ ഈ അവസരം നല്‍കിയതിന്, എന്നില്‍ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക.- സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം ജോമോള്‍ പറഞ്ഞു.

ഒരു ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് താരം. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലാണ് ജോമോൾ അഭിനയിക്കുക. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാവും താരം എത്തുക. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com