ശിവാജി ​ഗണേശനോടുള്ള അവഹേളനം; 'നടികർ തിലക'ത്തിനെതിരെ പരാതി

ഹാസ്യ ചിത്രത്തിന് ഈ പേരിട്ടത് ശിവാജി ​ഗണേശനോടുള്ള അവഹേളനമെന്ന് ആരാധക സംഘടന
നടികർ തിലകം പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക്
നടികർ തിലകം പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക്

ടൊവിനോ ചിത്രം നടികർ തിലകത്തിനെതിരെ ശിവാജി ​ഗണേശന്റെ ആരാധക സംഘടന. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ് പരാതി. മലയാള സിനിമ സംഘടനയായ അമ്മയ്‌ക്കാണ് പരാതി നൽകിയിരിക്കുന്നത്. ഒരു ഹാസ്യ ചിത്രത്തിന് ഈ പേരിട്ടത് ശിവാജി ​ഗണേശനെ അവഹേളിക്കുന്നതാണെന്ന് പരാതിയിൽ സംഘടന പറയുന്നു. പരാതി പരിശോധിക്കുമെന്ന് അമ്മയുടെ ഭരണസമിതി അം​ഗം ഇടവേള ബാബു പറഞ്ഞു.

നടികർ തിലകമെന്നത് ഒരു പേര് മാത്രമല്ല തമിഴ് സിനിമയുടെ ജീവശ്വാസമാണെന്നും ആരാധക സംഘടന വ്യക്തമാക്കി. 
തങ്ങൾ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും സംഘടന പറഞ്ഞു.

ടൊവിനോയെ കേന്ദ്ര കഥാപാത്രമാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ തിലകം. സുവിൻ എസ് സോശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ. അൽത്താഫ് സലിം, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com