സിനിമാ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്ക്

നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്
ടൊവിനോ തോമസ്/ഫോട്ടോ: ഫെയ്സ്ബുക്ക്
ടൊവിനോ തോമസ്/ഫോട്ടോ: ഫെയ്സ്ബുക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. 

ഒരാഴ്ച വിശ്രമം നിർദേശിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് നിർത്തിവച്ചു. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുതരാരംഭിക്കുമെന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. 

ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരമായാണ് ടൊവിനോ തോമസ് എത്തുന്നത്. ഭാവന നായികയായി എത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, രഞ്ജിത്, ലാൽ,‌ ബാലു വർഗീസ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മധുപാൽ, ഗണപതി, അൽത്താഫ് സലിം ,മണിക്കുട്ടൻ, സഞ്ജു ശിവറാം തുടങ്ങിയ വൻ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. നാൽപ്പതുകോടി മുതൽ മുടക്കിൽ നൂറു ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ്. ഹൈദരാബാദ്, കാശ്മീർ ,ദുബായ് എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. രചന സുവിൻ സോമശേഖരൻ. ഛായാഗ്രഹണം ആൽബി, സംഗീതം യാക്സിൻ നെഹാ പെരേര. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com