ഇടിച്ചു കയറിയത് 80 കോടി ക്ലബ്ബിൽ: ആർഡിഎക്സ് കളക്ഷൻ റിപ്പോർട്ട് പുറത്ത്: ഇത് മിന്നും വിജയം

കേരളത്തിൽ നിന്നും മാത്രം അൻപത് കോടിയിലേറെയാണ് ചിത്രം നേടിയത്
ഇടിച്ചു കയറിയത് 80 കോടി ക്ലബ്ബിൽ: ആർഡിഎക്സ് കളക്ഷൻ റിപ്പോർട്ട് പുറത്ത്: ഇത് മിന്നും വിജയം

ണക്കാലം മലയാളികൾ ആഘോഷമാക്കിയത്  ആർഡിഎക്സിനൊപ്പമായിരുന്നു. വമ്പൻമാർക്കൊപ്പം തിയറ്ററിൽ എത്തിയ ചിത്രം അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആ​ഗോളതലത്തിൽ ചിത്രം 80 കോടി ക്ലബ്ബിൾ കയറിയിരിക്കുകയാണ്. കേരളത്തിൽ നിന്നും മാത്രം അൻപത് കോടിയിലേറെയാണ് ചിത്രം നേടിയത്. 

ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തത്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ഒരുക്കിയ ചിത്രം ആക്ഷൻ ത്രില്ലറായിരുന്നു. റിലീസിന് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവന്നത്. ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് കരസ്ഥമാക്കിയിരിക്കുന്നത്.

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com