ചാവേർ ട്രെയിലറിൽ നിന്ന്
ചാവേർ ട്രെയിലറിൽ നിന്ന്

ചോരക്കളിയുമായി കുഞ്ചാക്കോ ബോബൻ, അമ്പരപ്പിച്ച് ടിനു പാപ്പച്ചന്റെ ചാവേർ: ട്രെയിലർ

കുഞ്ചാക്കോ ബോബനൊപ്പം അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചാവേറിന്റെ ട്രെയിലർ പുറത്ത്. പാർട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും ഇറങ്ങിപ്പുറപ്പെടുന്നവരാണ് കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂ‌ചന. രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പടെ  പരാമർശിക്കപ്പെടുന്ന ചിത്രം പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറാണ്. 

കുഞ്ചാക്കോ ബോബനൊപ്പം അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ പഴയകാല നടി സം​ഗീതയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോയ് മാത്യുവാണ് തിരക്കഥ ഒരുക്കുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ​ഗംഭീര മേക്കിങ്ങാണെന്നാണ് ആരാധകരുടെ കമന്റുകൾ. 

 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമാണ് ചാവേർ. മനോജ് കെ.യു., സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com