ബിജു മേനോന്റെ നായികയായി മേതിൽ ദേവിക; 'കഥ ഇന്നു വരെ'
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th September 2023 06:11 PM |
Last Updated: 24th September 2023 06:11 PM | A+A A- |

'കഥ ഇന്നു വരെ' പോസ്റ്റർ, ബിജു മേനോൻ, മേതിൽ ദേവിക/ ഫെയ്‌സ്‌ബുക്ക്
കൊച്ചി: ബിജു മേനോനെ നായകനാക്കി ദേശീയ പുരസ്കാര ജേതാവ് വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. കഥ ഇന്നു വരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത നർത്തകിയും പ്രമുഖയുമായ മേതിൽ ദേവികയാണ് നായകി.
മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അശ്വിൻ ആര്യൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് നിർമ്മാണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു': വേദനയോടെ മമ്മൂട്ടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ