ഡിജോ ജോസിന്റെ മോഹൻലാൽ ചിത്രത്തിൽ പൃഥ്വിരാജും അരവിന്ദ് സ്വാമിയും?   

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2023 05:41 PM  |  

Last Updated: 24th September 2023 05:41 PM  |   A+A-   |  

dijo jose antony

മോഹൻലാൽ, പൃഥ്വിരാജ്, അരവിന്ദ് സ്വാമി/ ഫെയ്‌സ്‌ബുക്ക്

 

മോഹൻലാലിനെ നായകനാക്കി സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ബി​ഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിൽ പൃഥ്വിരാജും അരവിന്ദ് സ്വാമിയും ഭാ​ഗമാകുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ വെച്ച് ചിത്രീകരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റ് സമ്മാനിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം അടുത്ത് മാസം ഉണ്ടാകുമെന്നാണ് സൂചന.

പൃഥ്വിരാജ് പ്രൊഡഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജവ ഗണ മനയ്ക്ക് ശേഷം ഡിജോ ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കും. നീണ്ട ഇടവേളയ്‌ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. സൂപ്പർ താരങ്ങൾ ഒന്നിച്ചു വരുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകരും. 

അതേസമയം മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ​പ്രി​യ​ ​മ​ണി​യാ​ണ് ​നാ​യി​ക.​ സി​ദ്ധി​ഖ്,​ ​ജ​ഗ​ദീ​ഷ്,​ ​ഗ​ണേ​ഷ് ​കു​മാ​ർ,​ ​അ​ന​ശ്വ​ര​ ​രാ​ജ​ൻ,​ ​ശാ​ന്തി​ ​മാ​യ​ദേ​വി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.  ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന  മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ജനുവരി 25ന് തീയേറ്ററിൽ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു': വേദനയോടെ മമ്മൂട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ