പതിവ് ​ഗന്ധർവ സങ്കൽപങ്ങളെ പൊളിച്ചെഴുതും; ഉണ്ണി മുകുന്ദന്റെ ​'ഗന്ധർവ ജൂനിയർ' പ്രമോ വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2023 04:39 PM  |  

Last Updated: 24th September 2023 04:48 PM  |   A+A-   |  

unni_movie

ഗന്ധര്‍വ ജൂനിയറിന്റെ പ്രമോ വിഡിയോ സ്ക്രീൻഷോട്ട്, ഉണ്ണി മുകുന്ദൻ/ ഫെയ്‌സ്‌ബുക്ക്

 

മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായ ഫാന്റസി ചിത്രം ഗന്ധര്‍വ ജൂനിയറിന്റെ പ്രമോ വിഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പതിവ് ഗന്ധര്‍വ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന കഥയും മേക്കിങ്ങുമായിരിക്കും സിനിമ എന്നാണ് വിഡിയോ സൂചിപ്പിക്കുന്നത്.

സെക്കന്റ് ഷോ, കല്‍ക്കി തുടങ്ങി ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്ന വിഷ്ണു അരവിന്ദിന്റെ ആദ്യ സ്വതന്ത്ര്യ സിനിമ കൂടിയാണ് ഗന്ധര്‍വ ജൂനിയര്‍. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്നൊരുക്കുന്ന ചിത്രത്തിൽ ​ഗന്ധർവന്റെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്.

പാൻ ഇന്ത്യൻ ചിത്രമാണ് ​ഗന്ധർവ ജൂനിയർ. ഹാസ്യവും ഫാന്റസിയുമാണ് സിനിമയുടെ ജോണർ.  ഒരു ഗന്ധര്‍വന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവും ആവുന്ന നര്‍മ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. 40 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ട്. നടന് പിറന്നാൾ ആശംസകളോടെയാണ് അണിയറക്കാർ 'വേൾഡ് ഓഫ് ഗന്ധർവ' വിഡിയോ പുറത്ത് വിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു': വേദനയോടെ മമ്മൂട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ