ഷൂട്ടിങ്ങിനിടെ തമിഴ് നടൻ മോശമായി പെരുമാറിയെന്ന് വ്യാജ വാർത്ത, രൂക്ഷ വിമർശനവുമായി നിത്യ മേനോൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2023 04:53 PM  |  

Last Updated: 27th September 2023 04:53 PM  |   A+A-   |  

nithya_menen

നിത്യ മേനോൻ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

 

താൻ പറഞ്ഞതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ നടി നിത്യ മേനോൻ രം​ഗത്ത്. സിനിമ ഷൂട്ടിങ്ങിനിടെ തമിഴ് നടൻ മോശമായി പെരുമാറിയെന്ന് നിത്യ പറഞ്ഞതായാണ് വാർത്തകൾ വന്നത്. എന്നാൽ ഇത് വ്യാജമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം രം​ഗത്തെത്തിയത്. 

'തെലുങ്ക് സിനിമ മേഖലയില്‍ നിന്ന് എനിക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ തമിഴ് സിനിമയില്‍ നിന്ന് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടു. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ തമിഴ് നടനില്‍ നിന്ന് മോശം അനുഭവമുണ്ടായി.'- എന്ന് നിത്യ പറഞ്ഞതായാണ് പ്രചരണം. ചില പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് നിത്യ മേനോൻ പ്രതികരണവുമായി എത്തിയത്. 

'പത്രപ്രവര്‍ത്തകരിലെ ഒരു വിഭാഗം ഈ വിധം താണ നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നത് ഏറെ ഖേദകരമാണ്. ഇതിനേക്കാള്‍ മെച്ചപ്പെടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇത് വ്യാജ വാര്‍ത്തയാണ്. പൂര്‍ണമായും അസത്യം. ഇങ്ങനെയൊരു അഭിമുഖം ഞാന്‍ നല്‍കിയിട്ടില്ല. ഈ അപവാദപ്രചരണം തുടങ്ങിവച്ചത് ആരാണെന്ന് നിങ്ങള്‍ക്ക് അറിയുമെങ്കില്‍ ദയവായി അത് എന്നെ അറിയിക്കുക. ക്ലിക്ക് ലഭിക്കാന്‍വേണ്ടിമാത്രം ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നവര്‍ക്ക് അതിന്റെ ബാധ്യത ഉണ്ടാവേണ്ടതുണ്ട്.'- നിത്യ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Menen (@nithyamenen)

പിന്നാലെ വ്യാജ വാര്‍ത്ത സൃഷ്ടിച്ചത് ആരാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞുകൊണ്ട് ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്ത്. ബസ് ബാസ്‌കറ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത് എന്നാണ് താരം പറയുന്നത്. വളരെ കുറച്ചു കാലത്തേക്കു വേണ്ടിയാണ് നമ്മള്‍ ഇവിടെയുള്ളത്. പരസ്പരം എത്രത്തോളം തെറ്റ് ചെയ്യുമെന്നത് എന്നെ എപ്പോഴും അമ്പരപ്പിക്കാറുണ്ട്. ഇത്തരം തെറ്റായ പെരുമാറ്റമുണ്ടാകാതിരിക്കാനാണ് ഞാന്‍ ഇത് പറയുന്നത്. മികച്ച മനുഷ്യന്മാരാകൂ.- നിത്യ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Menen (@nithyamenen)

ഈ വാര്‍ത്ത കൂടി വായിക്കൂ 

മികച്ച ഏഷ്യൻ നടനായി ടൊവിനോ തോമസ്, 2018ലൂടെ രാജ്യാന്തര പുരസ്‍കാരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ