ദിവസവും 2 ലക്ഷം രൂപ ചികിത്സാ ചെലവ്, സഹായം തേടി നടി അരുന്ധതിയുടെ കുടുംബം

ഇതുവരെയുള്ള ചികിത്സയ്ക്കായി കുടുംബം ലക്ഷങ്ങള്‍ ചെലവഴിച്ചു കഴിഞ്ഞു
അരുന്ധതി നായര്‍
അരുന്ധതി നായര്‍ഇന്‍സ്റ്റഗ്രാം

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ സഹായം തേടി കുടുംബം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി ആവശ്യമുള്ളത്.

ഇതുവരെയുള്ള ചികിത്സയ്ക്കായി കുടുംബം ലക്ഷങ്ങള്‍ ചെലവഴിച്ചു കഴിഞ്ഞു. മുന്നോട്ടുള്ള ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. ഇതോടെയാണ് സുമനസുകളായവരുടെ സഹായം അഭ്യര്‍ഥിക്കുന്നത്.

മാര്‍ച്ച് 14നാണ് അരുന്ധതി നായര്‍ക്ക് അപകടം പറ്റിയത്. യൂട്യൂബ് ചാനലിന്റെ ഷൂട്ടിങിന് വേണ്ടി പോയി തിരികെ സഹോദരനൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം വഴിയില്‍ കിടന്നു.

കോവളം ഭാഗത്ത് വച്ച് അപകടം സംഭവിക്കുക ആയിരുന്നു. യുട്യൂബ് ചാനലിനായി ഷൂട്ടിങ്ങിന് പോയി തിരിച്ച് സഹോദരനൊപ്പം വരവെ ആയിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. പരിക്കേറ്റ ഇരുവരും ഒരുമണിക്കൂറോളം റോഡില്‍ കിടന്നു. അതുവഴി എത്തിയ യാത്രക്കാരനാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്.

അരുന്ധതി നായര്‍
'2020 മുതല്‍ അകന്നു കഴിയുന്നു'; മഞ്ജുപിള്ളയുമായി വേര്‍പിരിഞ്ഞതായി സുജിത് വാസുദേവ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്. ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റുക ആയിരുന്നു. ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവ് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com