'ഞങ്ങളെ പോലുള്ള നടന്മാർ അത് അങ്ങ് സഹിക്കും, പക്ഷെ മിനിയുടെ അവസ്ഥ അങ്ങനെയല്ലല്ലോ'; ബ്ലെസിയെ ട്രോളി മമ്മൂക്ക, വിഡിയോ വൈറല്‍

സംവിധായകന്‍ ബ്ലെസിയെ കുറിച്ച് മമ്മൂട്ടി പത്ത് വർഷം മുൻപ് സംസാരിച്ച വിഡിയോയാണ് വൈറലാകുന്നത്
മമ്മൂട്ടി ബ്ലെസിയുടെ വിവാഹ വാര്‍ഷിക ദിനത്തില്‍
മമ്മൂട്ടി ബ്ലെസിയുടെ വിവാഹ വാര്‍ഷിക ദിനത്തില്‍യുട്യൂബ് വിഡിയോ

സംവിധായകൻ ബ്ലെസിയെ ട്രോളി നടൻ മമ്മൂട്ടി. ബ്ലെസിയെ കുറിച്ച് മമ്മൂട്ടി പത്ത് വർഷം മുൻപ് സംസാരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ വീണ്ടും കുത്തിപ്പൊക്കുന്നത്. ബ്ലെസിയുടെ 20-ാം വിവാഹ വാർഷിക ദിനത്തിൽ മമ്മൂട്ടി സംസാരിക്കുന്നതാണ് വിഡിയോ. മറ്റൊരു വഴിയുമില്ലാതെ നമ്മൾ നടന്മാർ ബ്ലെസിയെ സഹിക്കുന്നു. പക്ഷേ ബ്ലെസിയുടെ പിടിവാശിയും ശാഠ്യങ്ങളും 20 വർഷമായി സഹിക്കുന്ന ഭാര്യ മിനിയെ നേരിൽ കണ്ട് അഭിനന്ദിക്കാനാണ് താൻ ഇവിടെ എത്തിയതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്‌ത ആടു ജീവിതം മികച്ച പ്രേക്ഷക പ്രശംസയോടെ തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുമ്പോഴാണ് ബ്ലെസിയുടെ കർക്കശത്തെ കുറിച്ച് മമ്മൂട്ടി പറയുന്ന വിഡിയോ വീണ്ടും വൈറലാകുന്നത്. രജ്ഞിത്ത് സംവിധാനം ചെയ്‌ത 'കടൽ കടന്നൊരു മാത്തുക്കുട്ടി' എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തെയാണ് വിഡിയോ. വിഡിയോയിൽ ആ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ബ്ലെസിയുടെ നാടായ പത്തനംതിട്ടയിൽ വെച്ചായിരുന്നു കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണവും നടന്നത്.

'ബ്ലെസി ഇന്നലെ വൈകുന്നേരം ചിത്രീകരണ സ്ഥലത്ത് വന്നു. വിവാഹ വാർഷികമാണ്, രാത്രി എത്തണം എന്നു പറഞ്ഞു. അവിടെ പരിചയമുള്ള അത്യാവശ്യം ചില ആളുകളെയൊക്കെ വിളിച്ചു. ഞാൻ അവരോട് പറഞ്ഞു,'നമുക്ക് എന്തായാലും പോകണം. മിനിയെ നമ്മൾ നേരിട്ടു കണ്ട് അഭിനന്ദിക്കേണ്ടതുണ്ട്. സിനിമയിൽ നമ്മൾ ബ്ലെസിയെ സഹിച്ചുപോകുന്നുണ്ട്. ബ്ലെസിയുടെ പിടിവാശിയും ശാഠ്യങ്ങളും ഒക്കെ നമ്മളെപ്പോലെയുള്ള നടൻമാർ വേറൊരു വഴിയുമില്ലാത്തതുകൊണ്ട് അനുഭവിച്ചേ പറ്റൂ. മിനി ഇത് പത്തിരുപത് വർഷമായി സഹിക്കുകയാണ്. നമ്മളോടുള്ള ദേഷ്യവും കൂടി മിനിയുടെ നെഞ്ചത്തായിരിക്കും'. അപ്പോൾ മിനിയെ ഒന്ന് അഭിനന്ദിക്കുകയാണ്. ആശംസകൾ മിനി'. ചുറ്റുമുള്ളവരുടെ മുഖത്ത് പകർത്തിക്കൊണ്ടായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

സിനിമയിൽ അഭിനയിക്കുന്നവർക്ക് ഒന്നിച്ചു കൂടുക വളരെ ബുദ്ധിമുട്ടാണ്. വർഷത്തിൽ ഒരിക്കൽ ‘അമ്മ’യുടെ മീറ്റിങ് കൂടുമ്പോൾ ഒരുമിച്ചു കൂടും എന്നല്ലാതെ ഇതുപോലെ എല്ലാവരെയും ഒന്നും കാണാൻ പറ്റില്ല. ബ്ലെസിയും ഞാനും തമ്മിലുള്ള ഇരിപ്പുവശം വച്ചായിരിക്കും, ഇതുപോലെയുള്ള നല്ല സമയങ്ങളിൽ ഞാൻ എപ്പോഴും കൂടെ ഉണ്ടാകാറുണ്ട്. ബ്ലെസിക്ക് ബുദ്ധിമുട്ട് ഉള്ളപ്പോഴും എന്റെ അടുത്ത് വരാറുണ്ട്, കാശൊന്നും കടം വാങ്ങാനല്ല കേട്ടോ. ബ്ലെസി ഒരു പാവമായിട്ടാണ് നമുക്കൊക്കെ ആദ്യം തോന്നിയത്, ഇപ്പൊ ഏതായാലും അതങ്ങു മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മമ്മൂട്ടി ബ്ലെസിയുടെ വിവാഹ വാര്‍ഷിക ദിനത്തില്‍
പ്രതികരിച്ചാല്‍ ഒറ്റപ്പെടും, എതിര്‍ത്തപ്പോഴൊന്നും കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായില്ല, ഇപ്പോള്‍ സംസാരിക്കാന്‍ തന്നെ പേടിയാണെന്ന് ജാസി ഗിഫ്റ്റ്

ബ്ലെസിയുടെ ശക്തിയാണ് മിനി, ബ്ലെസിക്ക് ബ്ലെസിയെക്കാളും വലിയ മക്കളുമായി, അത് എല്ലാവർക്കും അങ്ങനെയാണ്. മക്കൾ നമ്മുടെ മുന്നിൽ ഇങ്ങനെ വലുതാകുന്നത് നമ്മൾ അറിയില്ല ഞാനും അങ്ങനെ അദ്ഭുതപ്പെട്ടിട്ടുണ്ട്. എന്തായാലും ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്–മമ്മൂട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com