വയനാട് ദുരിന്ത ബാധിതർക്ക് സഹായവുമായി പഞ്ചായത്ത് ജെട്ടിയുടെ അണിയറ പ്രവർത്തകർ. മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ ചേർന്ന് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം ജൂലായി 26നാണ് റിലീസ് ചെയ്‌തത്. മികച്ച പ്രക്ഷക പ്രശംസകളോട് ചിത്രം തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് വരുന്ന വെള്ളിയാഴ്ച ലഭിക്കുന്ന തിയറ്റർ കളക്ഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.
ഇത് സംബന്ധിച്ച ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. "ഒറ്റ രാത്രി കൊണ്ട് ജീവിതം കടപുഴകിപ്പോയ വയനാടിനെ ചേര്‍ത്തുപിടിക്കുന്നവരോടൊപ്പം ഞങ്ങളും. വെള്ളിയാഴ്ചത്തെ തിയറ്റര്‍ കളക്ഷന്‍ പൂര്‍ണ്ണമായി വയനാട് റിലീസ് ഫണ്ടിലേക്ക്"- എന്നാണ് പോസ്റ്ററിലെ കുറിപ്പ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണ നായർ, രശ്മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ. ക്രിഷ് കൈമൾ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രഞ്ജിൻ രാജ് ആണ് സംഗീതം. സപ്തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക