ആര്യ നായകന്‍; 'എമ്പുരാന്' ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി

മലയാളം,തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്
after 'Empuran Murali Gopi with a new film
ആര്യ നായകന്‍; 'എമ്പുരാന്' ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി
Published on
Updated on

കൊച്ചി: മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ പൂജ തമിഴ്‌നാട് രാമനാഥപുരത്ത് നടന്നു. എമ്പുരാനു ശേഷം മുരളി ഗോപി എഴുതുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിയെന്‍ കൃഷ്ണകുമാര്‍ ആണ്. ആര്യയാണ് ഈ മലയാള തമിഴ് ചിത്രത്തില്‍ നായകനായെത്തുന്നത്.

മലയാളം,തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നിഖില വിമല്‍, ശാന്തി ബാലകൃഷ്ണന്‍, സരിത കുക്കു, ഇന്ദ്രന്‍സ്, മുരളി ഗോപി, സിദ്ധിക്ക്, രഞ്ജി പണിക്കര്‍, ശരത് അപ്പാനി, തരികിട സാബു, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

after 'Empuran Murali Gopi with a new film
​ഗോദയിലെ ചിരിയും കണ്ണീരും: നിങ്ങൾ കണ്ടിരിക്കേണ്ട അഞ്ച് ​ഗുസ്തി ചിത്രങ്ങൾ

ടിയാന്‍ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക്ശേഷം മുരളീ ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ മാര്‍ക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമതു സിനിമയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com