ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന 'നുണക്കുഴി'യുടെ ട്രെയിലർ എത്തി. പതിവ് ത്രില്ലർ വിഭാഗത്തിൽ നിന്ന് മാറി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനത്തിനും ടീസറിനും സോഷ്യൽമീഡിയയിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജീത്തു ജോസഫും തുടര്‍ച്ചയായ വിജയ ചിത്രങ്ങളോടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ബേസില്‍ ജോസഫും ഒന്നിക്കുന്ന നുണക്കുഴി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബേസലിനൊപ്പം അജു വർഗീസും ഗ്രേസ് ആന്റണിയും, സിദിഖ്, മനോജ് കെ ജയൻ, ബൈജു, സൈജു കുറുപ്പ്, അൽത്താഫ് സലിം, നിഖില വിമൽ, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട് തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. സരിഗമ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെല്‍ത്ത് മാന്‍, കൂമന്‍ എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച കെ ആര്‍ കൃഷ്ണകുമാര്‍ ആണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കുന്നത്. സാഹിൽ എസ് ശർമ്മയാണ് സഹ നിർമ്മാതാവ്. ആശിർവാദാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായഗ്രഹകൻ, ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ വിഷ്ണു ശ്യാം, എഡിറ്റർ വിനായക് വി എസ്, വരികൾ വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, മേക്കപ്പ് അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്. പ്രൊഡക്‌ഷൻ കണ്ട്രോളർ പ്രണവ് മോഹൻ, ചീഫ് അസോ. ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് ലിജു പ്രഭാഷകർ, വി എഫ് എക്സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ ആശിർവാദ്,പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - ബെന്നറ്റ് എം വർഗീസ്, ഡിസൈൻ യെല്ലോടൂത്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ