WRESTLING MOVIES

​ഗോദയിലെ ചിരിയും കണ്ണീരും: നിങ്ങൾ കണ്ടിരിക്കേണ്ട അഞ്ച് ​ഗുസ്തി ചിത്രങ്ങൾ

വിനേഷ് ഫോ​ഗട്ടിന്റെ പിതൃസഹോദരന്റേയും മക്കളുടേയും ജീവിതം പറഞ്ഞ ദം​ഗലാണ് കൂട്ടത്തിൽ ഏറ്റവും ഹിറ്റായി മാറിയത്

വിനേഷ് ഫോ​ഗട്ടിന്റെ ഫൈനൽ പ്രവേശനം രാജ്യം വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത താരം ഒളിംപിക്സ് ഫൈനലിൽ കയറുന്നത്. പിന്നാലെ ഏറെ ദുഃഖിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ ​ഗുസ്തിയെ ആസ്പദമാക്കി നിരവധി സിനിമകളാണ് പിറവിയെടുത്തിട്ടുള്ളത്. വിനേഷ് ഫോ​ഗട്ടിന്റെ പിതൃസഹോദരന്റേയും മക്കളുടേയും ജീവിതം പറഞ്ഞ ദം​ഗലാണ് കൂട്ടത്തിൽ ഏറ്റവും ഹിറ്റായി മാറിയത്. ​ഗുസ്തിയെ ആസ്പദമാക്കി പിറവിയെടുത്ത സിനിമകൾ

1. ദം​ഗൽ

WRESTLING MOVIES

ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ദം​ഗൽ. മക്കളെ ​ഗുസ്തി താരങ്ങളാക്കാൻ അച്ഛൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. മഹാവീര്‍ സിങ് ഫോഗട്ട് എന്ന ഗുസ്തിക്കാരനായാണ് ആമിര്‍ ഖാന്‍ എത്തിയത്. ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര വനിത ഗുസ്തി താരങ്ങളായ ഗീത ഫോഗട്ടിന്റേയും സഹോദരി ബബിത ഫോഗട്ടിന്റേയും ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ചിത്രം. 2016ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് നിതീഷ് തിവാരിയാണ്. ഇന്ത്യയില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ് ഇത്. 2000 കോടിയ്ക്ക് മേലെയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് കളക്ഷന്‍.

2. ഗോദ

WRESTLING MOVIES

ഗുസ്തിയെ ആസ്പദമാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഗോദ. ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ വാമിഖ ഗബ്ബിയും പ്രധാന വേഷത്തിലെത്തിയിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ ഗുസ്തി താരമായ അതിഥി സിങ് എന്ന കഥാപാത്രമായാണ് വാമിഖ എത്തിയത്. അതിഥി അപ്രതീക്ഷിതമായി കേരളത്തിലേക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കോമഡിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം മികച്ച വിജയമായി മാറിയിരുന്നു.

3. മലൈക്കോട്ടെ വാലിബന്‍

WRESTLING MOVIES

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. പോരാളിയായ മലൈക്കോട്ടൈ വാലിബന്റെ വേഷത്തിലാണ് താരം എത്തിയത്. പല നാടുകളിലും യാത്ര ചെയ്ത് അവിടത്തെ വീരന്മാരുമായി മല്ലിട്ട് ആ നാട് സ്വന്തമാക്കുകയാണ് വാലിബന്‍. ഹരീഷ് പേരടിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തിയത്.

4. ഒരിടത്തൊരു ഫയല്‍വാന്‍

WRESTLING MOVIES

പി പത്മരാജന്റെ സംവിധാനത്തില്‍ 1981ല്‍ റിലീസ് ചെയ്ത ചിത്രം. ഗാട്ട ഗുസ്തിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. നെടുമുടി വേണുവാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഒരു ഫയല്‍വാന്റെ വിജയവും പരാജയവും അയാളുടെ ജീവിത്തതെ ബാധിക്കുന്നത് എങ്ങനെയാണ് എന്നാണ് ചിത്രം കാണിക്കുന്നത്. റഷീദാണ് ഗുസ്തിക്കാരന്റെ വേഷത്തിലെത്തിയത്.

5. സുല്‍ത്താന്‍

WRESTLING MOVIES

സല്‍മാന്‍ ഖാന്‍ പ്രധാന വേഷത്തിലെത്തി 2016ല്‍ റിലീസ് ചെയ്ത ചിത്രമാണ് സുല്‍ത്താന്‍. അലി അബ്ബാസ് ഫസര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുന്‍ ഗുസ്തി താരത്തിന്റെ വേഷത്തിലാണ് സല്‍മാന്‍ ഖാന്‍ എത്തിയത്. അനുഷ്‌ക ശര്‍മയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. 90 കോടി മുടക്കി ഒരുക്കിയ ചിത്രം 623 കോടിയില്‍ അധികമാണ് നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com