ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലില്‍ കടന്ന് രാജ്യത്തിന് അഭിമാനമായിരിക്കുകയാണ് വിനേഷ് ഫോഗട്ട്. നിരവധി പേരാണ് വിനേഷിന് ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നടിയും എംപിയുമായ കങ്കണ റണാവത്തിന്റെ കുറിപ്പാണ്. വിനേഷ് ഫോഗട്ടിന്റെ വിജയത്തില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ളതാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചിട്ടും മികച്ച സൗകര്യങ്ങളോടെ ഒളിംപിക്‌സിന് അയച്ചത് മോദിയുടെ നേട്ടമാണ് എന്നാണ് കങ്കണ പറയുന്നത്. ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലിനുവേണ്ടി പ്രാര്‍ത്ഥിക്കാം. വിനേഷ് ഫോഗട്ട് ഒരു സമയത്ത് പ്രതിഷേധത്തിന്റെ ഭാഗമായി, മോദി നിങ്ങളുടെ ശവക്കുഴി വെട്ടും എന്ന് മുദ്രാവാക്യം വിളിച്ചവരാണ്. എന്നിട്ടും രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ അവര്‍ക്ക് അവസരം ഒരുക്കി. മികച്ച പരിശീലനവും പരിശീലകരേയും സൗകര്യങ്ങളും നല്‍കി. ജനാധിപത്യത്തിന്റേയും മികച്ച ഭരണാധികാരിയുടേയും സൗന്ദര്യം ഇതാണ്.- കങ്കണ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടമാണ് വിനേഷ് സ്വന്തമാക്കിയത്. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗം സെമിഫൈനലില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാന്‍ ലോപ്പസിനെയാണ് താരം കീഴടക്കിയത്. ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ ഫോഗട്ട് അമേരിക്കയുടെ സാറ ഹില്‍ഡ്ബ്രാണ്ടിനെ നേരിടും. ഫൈനലില്‍ കടന്നതോടെ ഇന്ത്യ പാരീസ് ഒളിംപിക്‌സില്‍ സുവര്‍ണ മെഡലിനരികിലാണ്.
ഗുസ്തി ഫെഡറേഷനിലെ അനീതികള്‍ക്കെതിരെ താരങ്ങള്‍ ഒന്നാകെ നടത്തിയ പ്രതിഷേധത്തിലാണ് വിനേഷ് ഫോഗട്ട് ഭാഗമായത്. താരം രൂക്ഷമായ പൊലീസ് മര്‍ദനത്തിന് ഇരയായിരുന്നു. വിനേഷ് ഫോഗട്ടിന്റെ നേട്ടം വലിയ രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ