മലയാളികളുടെ സ്വന്തം ഫാഫയുടെ 42-ാം പിറന്നാൾ ആണിന്ന്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് ഫഹദിന് ആശംസകൾ നേർന്നിരിക്കുന്നത്. ഇപ്പോഴിതാ വേട്ടയ്യന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ഫഹദിന് ആശംസകളറിയിച്ചിരിക്കുകയാണ്. രജിനികാന്ത് നായകനായെത്തുന്ന വേട്ടയ്യനിലെ ഫഹദിന്റെ ലുക്കും ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടുണ്ട്.
'ഞങ്ങളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലിന് വേട്ടയ്യൻ ടീം ജന്മദിനാശംസകൾ നേരുന്നു. നിങ്ങളുടെ കലാവൈഭവവും അർപ്പണബോധവും കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. ഈ വർഷം കൂടുതൽ അവിശ്വസനീയമായ റോളുകളും വിജയങ്ങളും ഉണ്ടാകട്ടെ'- എന്നാണ് നിർമ്മാതാക്കൾ ഫഹദിന് ആശംസ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
അതോടൊപ്പം ഫാഫ ആരാധകർക്കായി വേട്ടയ്യൻ ടീം ഒരു സർപ്രൈസും ഒരുക്കിയിട്ടുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസ് പങ്കുവച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഫാഫ ആരാധകർക്കായി വേട്ടയ്യൻ ടീമിന്റെ ഒരു ക്യൂട്ട് ബർത്ത്ഡേ സർപ്രൈസ് ഉണ്ടെന്നാണ് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം വേട്ടയ്യന്റെ ഡബ്ബിങിനെത്തിയ ഫഹദിന്റെ ചിത്രങ്ങളും നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. ഒരു കോമഡി കഥാപാത്രമായാണ് ചിത്രത്തിൽ ഫഹദ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. രജിനികാന്ത് ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. രജിനിയും ഫഹദും ഒന്നിച്ചുള്ള ആദ്യ സിനിമയാണിത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള ഓൺ സ്ക്രീൻ കെമിസ്ട്രി കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. അമിതാഭ് ബച്ചൻ, റാണ ദഗുബതി, മഞ്ജു വാര്യർ തുടങ്ങിയവരും വേട്ടയ്യനിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഒക്ടോബർ 10ന് ചിത്രം റിലീസ് ചെയ്യും. അതേസമയം സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2വിലും ഫഹദ് എത്തുന്നുണ്ട്. പുഷ്പ 2 വും ഫഹദ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ