16 വർഷത്തിനു ശേഷം രൺജി പണിക്കർ സംവിധാനത്തിലേക്ക്: നായകൻ ഫഹദ് ഫാസിൽ: അനൗൺസ്മെന്റ് വിഡിയോ

ഫഹദ് ഫാസിലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രൊജക്ട് അനൗൺസ് ചെയ്തത്
fahadh faasil
ഫഹദ് ഫാസിലും രൺജി പണിക്കരും ജോബി ജോർജുംഫെയ്സ്ബുക്ക്
Published on
Updated on

16 വർഷത്തിനു ശേഷം രൺജി പണിക്കർ സംവിധാനത്തിലേക്ക്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഫഹദ് ഫാസിലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രൊജക്ട് അനൗൺസ് ചെയ്തത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോര്‍ജ് ആണ് നിർമാണം.

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വിഡിയോ പുറത്തുവന്നു.കുന്നു കയറി വരുന്ന ജീപ്പില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. കുന്നിനു മുകളിലായി കാറില്‍ ചാരി നില്‍ക്കുന്ന ഫഹദിനേയും വിഡിയോയില്‍ കാണാം. ചിത്രത്തിന്റെ ടൈറ്റില്‍ വൈകാതെ പുറത്തുവരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രൺജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ രൗദ്രം ആണ് രൺജി അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഇടുക്കിയുടെ പശ്ചാത്തലത്തിലാകും സിനിമ ഒരുങ്ങുക. ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com