Vettaiyan
ഫാഫയുടെ തോളിൽ കൈ വച്ച് തലൈവരും ബി​ഗ് ബിയുംഫെയ്സ്ബുക്ക്

ഫാഫയുടെ തോളിൽ കൈ വച്ച് തലൈവരും ബി​ഗ് ബിയും; ഇത് സൂപ്പർ കോമ്പോ എന്ന് ആരാധകർ

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്.
Published on

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് ഫഹദ് ഫാസിൽ. താരത്തിന്റെ പുതിയ ചിത്രം വേട്ടയ്യനിലെ ലുക്കും അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്.

"ഇന്ത്യൻ സിനിമയുടെ രണ്ട് നെടുംതൂണുകളായ സൂപ്പർസ്റ്റാർ രജനികാന്തിനും ഷഹൻഷാ അമിതാഭ് ബച്ചനുമൊപ്പം ഞങ്ങളുടെ ബർത്ത്ഡേ ബോയ് ഫഹദ് ഫാസിൽ"- എന്നാണ് ചിത്രം പങ്കുവച്ച് ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചിരിക്കുന്നത്. ഫഹദിന്റെ തോളിൽ കൈവച്ച് നിൽക്കുന്ന തലൈവരെയും ബി​ഗ് ബിയെയുമാണ് ചിത്രത്തിൽ കാണാനാവുക.

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. മരണ മാസ്, 3 ലെജൻഡ്സ് ഇൻ വൺ ഫ്രെയിം, സൂപ്പർ കോമ്പോ എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ. ഒരു കോമഡി കഥാപാത്രമായാണ് ചിത്രത്തിൽ ഫഹദ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Vettaiyan
ഇത് തീരെ പ്രതീക്ഷിച്ചില്ല! വേട്ടയ്യനിലെ ഫഹദിന്റെ ലുക്ക് പുറത്ത്; ഫാഫ ആരാധകർക്കായി ക്യൂട്ട് സർപ്രൈസ് ഒരുക്കി നിർമ്മാതാക്കൾ

രജിനികാന്ത് ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. രജിനിയും ഫഹദും ഒന്നിച്ചുള്ള ആദ്യ സിനിമയാണിത്. അമിതാഭ് ബച്ചൻ, റാണ ദ​ഗുബതി, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com