നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം നടന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയ ചടങ്ങ്. നാഗ ചൈതന്യയുടെ അച്ഛനും തെലുങ്ക് നടനുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിവാഹനിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുന സന്തോഷം പങ്കുവച്ചിരിക്കുന്നത്.
"ഞങ്ങളുടെ മകന്‍ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇരുവര്‍ക്കും ആശംസകള്‍. ജീവിതകാലം മുഴുവൻ അവർ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെയെന്ന് ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 8.8.8, അനന്തമായ സ്നേഹത്തിന്‍റെ തുടക്കം"- എന്നാണ് ചിത്രങ്ങൾക്കൊപ്പം നാഗാർജുന കുറിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
താരങ്ങൾക്ക് ആശംസകൾ നേരുകയാണ് ആരാധകർ. വിവാഹം എന്നായിരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. ഓറഞ്ച് നിറത്തിലെ സാരിയിൽ സിംപിൾ ലുക്കിലാണ് ശോഭിതയെ ചിത്രങ്ങളിൽ കാണാനാവുക. വെള്ള നിറത്തിലെ വസ്ത്രമാണ് നാഗ ചൈതന്യ ധരിച്ചത്. നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. 2021 ലാണ് സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ