fahadh faasil
ഫഹദിന് പിറന്നാൾ സമ്മാനവുമായി 'പുഷ്പ: ദ റൂൾ' ടീം

'ഹാപ്പി ബർത്ത് ഡേ ഭന്‍വാര്‍ സിങ് ഷെഖാവത്ത്'; ഫഹദിന് പിറന്നാൾ സമ്മാനവുമായി 'പുഷ്പ: ദ റൂൾ' ടീം

അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സുകുമാറാണ് സംവിധാനം ചെയ്യുന്നത്
Published on

ല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്പ: ദ റൂളി'ലെ ഫഹദ് ഫാസിലിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഫഹദിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ഭൻവർ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ലുങ്കിയുടുത്ത് ഒരു കയ്യില്‍ കോടാലിയും മറുകയ്യില്‍ ചൂണ്ടിയ തോക്കുമായി നില്‍ക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുതിയതായി പുറത്ത് വിട്ടത്.

'പുഷ്പ ദ റൈസി'ന്റെ രണ്ടാം ഭാഗമാണ് പുഷ്പ 2. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സുകുമാറാണ് സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക. ഒന്നാം ഭാഗത്തിലേതുപോലെ ഫഹദ് രണ്ടാം ഭാഗത്തിലും ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫഹദിന്റെ ആദ്യ തെലുഗു ചിത്രമായിരുന്നു പുഷ്പ. പുഷ്പ ആദ്യഭാഗവും രണ്ടാം ഭാഗവും മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

fahadh faasil
'കെജിഎഫിന്റെ ട്രെയ്‌ലർ കണ്ടപ്പോൾ ഞെട്ടിപ്പോയി, തങ്കലാൻ താത്ക്കാലികമായി നിർത്തിവച്ചു'; പാ രഞ്ജിത്

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം. ഡിസംബർ ആറിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന പുഷ്പ ആദ്യഭാഗം വന്‍വിജയമായിരുന്നു. 170 കോടിയോളം ബജറ്റില്‍ ഒരുക്കിയ ചിത്രം 373 കോടിയോളം കളക്ഷൻ നേടി. 500 കോടിയാണ് രണ്ടാം ഭാഗത്തിന്റെ ബജറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com