മമ്മൂട്ടി അന്നേ ചേർത്തു പിടിച്ചിരുന്നു, ആ കുട്ടി ഇന്ന് വലിയ നടനായി; വൈറലായി ചിത്രം

എന്നാല്‍ ചിത്രം കൗതുകമാകുന്നത് മമ്മൂട്ടി ചേർത്ത് പിടിച്ചിരിക്കുന്ന ആ കുട്ടി ആരാണെന്ന് അറിയുമ്പോഴാണ്.
Mammootty
മമ്മൂട്ടിഫെയ്സ്ബുക്ക്
Published on
Updated on

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും പഴയകാല ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. മുപ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഗ്രൂപ്പ് ഫോട്ടോ ആണിത്. സംവിധായകൻ ആലപ്പി അഷറഫ് ആണ് ഫോട്ടോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടി, സിദ്ദിഖ്, ലാൽ, ഫാസിൽ, ശങ്കരാടി തുടങ്ങി നിരവധി പേരെ ഫോട്ടോയിൽ കാണാം. എന്നാല്‍ ചിത്രം കൗതുകമാകുന്നത് മമ്മൂട്ടി ചേർത്ത് പിടിച്ചിരിക്കുന്ന ആ കുട്ടി ആരാണെന്ന് അറിയുമ്പോഴാണ്. മറ്റാരുമല്ല ഫഹദ് ഫാസില്‍ ആണ് ആ കുട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mammootty
'എന്റെ മകളെ പരിഹസിക്കാൻ ദശലക്ഷക്കണക്കിന് പേരുണ്ട്, ഇത് അവർക്കുള്ള മറുപടി': അഭിമാനമെന്ന് എ ആർ റഹ്മാൻ

ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഇതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കമന്‍റില്‍ ആലപ്പി അഷറഫ് പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടി അന്നേ ഫഹദിനെ ചേർത്തു പിടിച്ചിരുന്നു... എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. 1992 ലാണ് പപ്പയുടെ സ്വന്തം അപ്പൂസ് പുറത്തിറങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com