മോഹൻലാലിനെ അധിക്ഷേപിച്ചു: 'ചെകുത്താൻ' കുടുങ്ങി

താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്
Chekuthan aju alex
മോഹൻലാൽ വയനാട് ദുരന്തഭൂമിയിൽ, അജു അലക്സ് ഫെയ്സ്ബുക്ക്
Published on
Updated on

കൊച്ചി: ചെകുത്താൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ യൂട്യൂബർ അജു അലക്സ് അറസ്റ്റിൽ. നടൻ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് നടപടി. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്.

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ ആസ്പദമാക്കി ദിവസങ്ങൾക്ക് മുൻപാണ് അജു ഒരു വിഡിയോ പങ്കുവച്ചിരുന്നു. താരം സൈനിക വേഷത്തിലെത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് അജു വിമർശിച്ചത്. പിന്നാലെ വിഡിയോയ്ക്കെതിരെ നിരവധി മോഹൻലാൽ ആരാധകർ രം​ഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതോടെയാണ് അലക്സിനെതിരെ സി​ദ്ദിഖ് പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ അജു ഒളിവിലായിരുന്നു. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം. കഴിഞ്ഞ ദിവസം സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com