ജൂനിയർ എൻടിആറും സംവിധായകൻ പ്രശാന്ത് നീലും ഒന്നിച്ച് സിനിമ വരുന്നെന്ന പ്രഖ്യാപനം 2022 ലാണ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരിലേക്കെത്തിയത്. അന്ന് മുതൽ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വൻ അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
എൻടിആർ 31 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയെന്നാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും മൈത്രി മൂവി മേക്കേഴ്സ് പുറത്തുവിട്ടു. 2026 ജനുവരി 9 നാണ് ചിത്രം റിലീസ് ചെയ്യുക. ഇത്തവണ അവൻ്റെ ഭരണത്തിൻ കീഴിൽ ഭൂമി കുലുങ്ങും എന്നാണ് പോസ്റ്ററിനൊപ്പം മൈത്രി മൂവീസ് കുറിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. 2022 ലാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും പ്രശാന്ത് നീലും ജൂനിയർ എൻടിആറും മറ്റു സിനിമകളുടെ തിരക്കുകളിലായതോടെയാണ് എൻടിആർ 31 വൈകിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ദേവര പാർട്ട്: 1 ആണ് ജൂനിയർ എൻടിആറിന്റേതായി പുറത്തുവരാനുള്ള ചിത്രം. ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായെത്തുക. സെപ്റ്റംബറിലാണ് ചിത്രം തിയറ്ററുകളിലെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ