തെന്നിന്ത്യയിലെ ഹിറ്റ് ഫിലിംമേക്കേഴ്സ് ആണ് സുധ കൊങ്കരയും ലോകേഷ് കനകരാജും. ഇപ്പോഴിതാ ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. സുരറൈ പോട്ര്, സർഫിര എന്നീ ചിത്രങ്ങൾക്ക് ശേഷം സുധ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുറനാനൂറ്. സൂര്യയെ നായകനാക്കിയായിരുന്നു ആദ്യം സിനിമ പ്രഖ്യാപിച്ചത്.
പിന്നീട് സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറുകയും ശിവകാർത്തികേയൻ നായകനായെത്തുകയും ചെയ്തു. പുറനാനൂറിൽ സുപ്രധാന കഥാപാത്രത്തിലേക്കാണ് സുധ കൊങ്കര ലോകേഷിനെ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. പുറനാനൂറിൽ സൂര്യയ്‌ക്കൊപ്പം ദുൽഖർ സൽമാനും പ്രധാന വേഷത്തിലെത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. പിന്നീട് ദുൽഖറും സിനിമയിൽ നിന്ന് പിന്മാറി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ വേഷത്തിലേക്കാണ് ലോകേഷിനെ പരിഗണിക്കുന്നത് എന്നാണ് സൂചന. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ മാസ്റ്റർ എന്ന സിനിമയിലും ഇനിമേ എന്ന മ്യൂസിക് ആൽബത്തിലും ലോകേഷ് അഭിനയിച്ചിട്ടുണ്ട്. സായ് പല്ലവിയാണ് ചിത്രത്തിൽ നായികയായെത്തുക. ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജി വിയുടെ നൂറാമത്തെ ചിത്രം കൂടിയാണ് പുറനാനൂറ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ