ചിത്രീകരണത്തിനിടെ സൂര്യയ്ക്ക് പരിക്ക്; ഷൂട്ടിങ് താത്ക്കാലികമായി നിർത്തി

കുറച്ചുദിവസം താരത്തിന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
Suriya 44
സൂര്യ ഇൻസ്റ്റ​ഗ്രാം
Published on
Updated on

സൂര്യ 44 ന്റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. "ചെറിയ പരിക്കാണ്. വിഷമിക്കേണ്ട, നിങ്ങളുടെ എല്ലാവരുടേയും സ്നേഹവും പ്രാർഥനയും കൊണ്ട് സൂര്യ അണ്ണൻ തികച്ചും സുഖമായിരിക്കുന്നു"വെന്ന് 2ഡി എന്റർടെയ്ൻമെന്റിന്റെ ഡയറക്ട്റും സഹനിർമ്മാതാവുമായ രാജശേഖർ പാണ്ഡ്യൻ എക്സിൽ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Suriya 44
'ഒരു വര്‍ഷം മുന്‍പ് എടുത്ത ചിത്രങ്ങൾ, പക്ഷേ...'; കുറിപ്പുമായി സായ് പല്ലവി

പരിക്കേറ്റ താരത്തെ ഊട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചുദിവസം താരത്തിന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് സിനിമയുടെ ചിത്രീകരണം താത്ക്കാലികമായി നിർത്തിവച്ചു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 ൻ്റെ രണ്ടാം ഷെഡ്യൂൾ ഈ മാസം ആദ്യമാണ് ഊട്ടിയിൽ തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com