OTT RELEASE
നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലേക്ക് എത്തുന്നത്

ടർബോ, ​ഗോളം, ഇന്ത്യൻ 2: ഒടിടിയിൽ ചാകര: ഈ ആഴ്ചയിലെ റിലീസുകൾ

മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ ടർബോ, കമൽ ഹാസന്റെ ഇന്ത്യൻ 2 തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലേക്ക് എത്തുന്നത്

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലേക്ക് എത്തുന്നത്. മലയാളത്തിലേയും തമിഴിലേയും ഉൾപ്പടെ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ ടർബോ, കമൽ ഹാസന്റെ ഇന്ത്യൻ 2 തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലേക്ക് എത്തുന്നത്.

1. ടര്‍ബോ

Turbo
ടർബോfacebook

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം തിയറ്ററില്‍ മികച്ച വിജയമാണ് നേടിയത്. സോണി ലിവിലൂടെ ഓഗസ്റ്റ് ഒന്‍പതിനാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മേയ് 23 ന് തിയറ്ററില്‍ എത്തിയ ചിത്രം രണ്ട് മാസത്തിന് ശേഷമാണ് ഒടിടിയിലേക്ക് വരുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

2. ഗോളം

മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഗോളം. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലറായിരുന്നു. രഞ്ജിത്ത് സജീവാണ് ചിത്രത്തില്‍ നായകനായി എത്തിയത്. വലിയ പ്രതീക്ഷകളില്ലാതെ തിയറ്ററില്‍ എത്തിയ ചിത്രം സിനിമ പ്രേമികളെ ഞെട്ടിക്കുകയായിരുന്നു. ദിലീഷ് പോത്തന്‍, സണ്ണി വെയിന്‍, ചിന്നു ചാന്ദ്‌നി. അലന്‍സിയര്‍, സിദ്ദിഖ് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ ഒന്നിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. ഓഗസ്റ്റ് 9 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.

3. നടന്ന സംഭവം

BIJU MENON  MOVIE
'നടന്ന സംഭവം' പോസ്റ്റര്‍ഫെയ്സ്ബുക്ക്

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ചിത്രം. വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ചിത്രത്തിന് മികച്ച നിരൂപക പ്രശംസ നേടാനായി. ലിജോ മോള്‍ ജോസ്, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. മനോരമ മാക്‌സിലൂടെ ഓഗസ്റ്റ് 9 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.

4. ഇന്ത്യന്‍ 2

indian 2
ഇന്ത്യന്‍ 2 ഒടിടിയിലേക്ക്

വന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് കമല്‍ഹാസന്റെ ഇന്ത്യന്‍ 2. സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തിയത്. ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററില്‍ തകര്‍ന്നടിയുകയായിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഓഗസ്റ്റ് 9നാണ് റിലീസ്.

5. ചന്തു ചാമ്പ്യന്‍

CHANDU CHAMPION

കാര്‍ത്തിക് ആര്യന്‍ നായകനായി എത്തിയ സ്‌പോര്‍ട്‌സ് ചിത്രം. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്തത്. പാരാ ഒളിംപിക്‌സില്‍ ആദ്യമായി സ്വര്‍ണ മെഡല്‍ നേടിയ മുരളീകാന്ത് പേട്കറിന്റെ ജീവിതമാണ് ചിത്രത്തില്‍ പറഞ്ഞത്. ചിത്രത്തിനു വേണ്ടിയുള്ള കാര്‍ത്തിക് ആര്യന്റെ ലുക്ക് ആരാധക ശ്രദ്ധനേടിയിരുന്നു.

6. മനോരഥങ്ങള്‍

manorathangal

എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി സീരീസ്. മലയാളത്തിന്റെ പ്രിയതാരങ്ങളെല്ലാം ഒന്നിച്ചെത്തുന്ന സീരീസിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, ബിജു മേനോന്‍, ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത് തുടങ്ങിയവര്‍ മനോരഥങ്ങളില്‍ അഭിനയിക്കുന്നുണ്ട്. സീ ഫൈവിലൂടെ ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com