'ആറാട്ടണ്ണനും ചെകുത്താനും ചെയ്യുന്നത് ഒരേ കാര്യം, എന്തൊരു ക്വാളിറ്റിയാണ് ലാലേട്ടന്'

ഇത്തരം നെഗറ്റീവ് യൂട്യൂബര്‍മാരെ തടയണമെന്നും ബാല ഫെയ്‌സ്ബുക്കില്‍ ലൈവില്‍ പറഞ്ഞു
bala-about-against-santhosh-varkey-and-aju-alex
സന്തോഷ് വർക്കിയും ബാലയും വിഡിയോ സ്ക്രീൻഷോട്ട്
Published on
Updated on

കൊച്ചി: ആറാട്ടണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയും ചെകുത്താന്‍ എന്ന് വിളിക്കുന്ന അജു അലക്‌സും ചെയ്യുന്നത് ഒരേകാര്യമെന്ന് നടന്‍ ബാല. ഇത്തരം നെഗറ്റീവ് യൂട്യൂബര്‍മാരെ തടയണമെന്നും ബാല ഫെയ്‌സ്ബുക്കില്‍ ലൈവില്‍ പറഞ്ഞു.

ആറാട്ടണ്ണന്റെ ഒരഭിമുഖം കണ്ടു. ലാലേട്ടനെ ചെകുത്താന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ചീത്ത പറയുന്നുണ്ട്. അത് ഭയങ്കര മോശം കാര്യമാണെന്നൊക്കെയാണ് അയാള്‍ പറയുന്നത്. അഭിമുഖം നടത്തുന്ന ആള്‍ക്ക് മനസാക്ഷിയുണ്ടെങ്കില്‍ ചോദിക്കാം, ഇതല്ലേ പുള്ളിയും ചെയ്തുകൊണ്ടിരുന്നത്. ധൈര്യമായിട്ട് ചോദിക്കണം. സന്തോഷ് വര്‍ക്കി ലാലേട്ടനെ മാത്രമല്ല എല്ലാ നടിമാരെയും അവഹേളിക്കുകയാണ്. എന്നിട്ടാണ് ഇന്ന് ജനിച്ച കുട്ടിയെപ്പോെല ചെകുത്താന്‍ ചെയ്തത് തെറ്റാണെന്ന് പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

bala-about-against-santhosh-varkey-and-aju-alex
നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; വധു പഞ്ചായത്ത് പ്രസിഡന്റ്

ചെകുത്താന്‍ ചെയ്തത് തെറ്റാണെങ്കില്‍ നിങ്ങള്‍ ചെയ്തതും തെറ്റാണ്. നടിമാരെക്കുറിച്ചും എന്നെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടത്തിന്റെ പോസ്റ്റര്‍ കണ്ടിട്ട് പടം ഫ്‌ലോപ്പ് ആകുമെന്ന് പറയുന്നവരുണ്ട്. പടം കണ്ടില്ല, പക്ഷേ മോശം ആണെന്ന് പറയും ചിലര്‍. ഇങ്ങനെയുള്ള നെഗറ്റിവ് യൂട്യൂബേഴ്‌സിനു ഫുള്‍സ്റ്റോപ്പ് ഇടണം. ചെകുത്താന് ചെകുത്താന്‍ തന്നെ കുഴി തോണ്ടിയതാണ്', ബാല പറഞ്ഞു.

ലാലേട്ടനോട് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നയായും എവിടെയാണ് ഉള്ളതെന്നും കൊച്ചിയില്‍ വരുമ്പോള്‍ നേരിട്ടു കാണണമെന്നൊക്കെ അദ്ദേഹം പറഞ്ഞു. പറയേണ്ട നല്ല കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം അദ്ദേഹത്തെ അപമാനിച്ച സംഭവവും സംസാരിച്ചെന്നും ബാല പറഞ്ഞു. ഇത്രയും തരംതാഴ്ന്ന ചെകുത്താനെപ്പോലുള്ള ആളുകള്‍ വളരെ മോശം പരാമര്‍ശമാണ് നടത്തിയത്. ഒറിജിനല്‍ വിഡിയോ കണ്ടിട്ട് സഹിക്കാന്‍ പറ്റിയില്ല. ഇതെല്ലാം ചെയ്തിട്ടും ഒരു നെഗറ്റീവോ ദേഷ്യമോ ഒന്നും പറയുകയോ കാണിക്കുകയോ ചെയ്തില്ല. എല്ലാം ദൈവം നോക്കിക്കോളൂം എന്ന രീതിയിലാണ് അദ്ദേഹം നില്‍ക്കുന്നത്. എന്തൊരു ക്വാളിറ്റിയാണ് ലാലേട്ടന്റേതെന്നും ബാല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com