BIJU MENON
ശിവ കാർത്തികേയൻ ചിത്രത്തിൻ ബിജു മേനോനുംവിഡിയോ സ്ക്രീന്‍ഷോട്ട്

14 വര്‍ഷത്തിന് ശേഷം തമിഴകത്തേക്ക്; ശിവ കാർത്തികേയൻ ചിത്രത്തിൻ ബിജു മേനോനും, വിഡിയോ

ചിത്രത്തിലേക്ക് ബിജു മേനോനെ സ്വാ​ഗതം ചെയ്തുകൊണ്ടുള്ള വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്
Published on

നീണ്ട 14 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ബിജു മേനോൻ തമിഴകത്തിലേക്ക്. ശിവ കാർത്തികേയനും എആർ മുരികദോസും ഒരുമിക്കുന്ന ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിർമാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിലേക്ക് ബിജു മേനോനെ സ്വാ​ഗതം ചെയ്തുകൊണ്ടുള്ള വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നിന്നുള്ള ഒരു ​ഗംഭീര അഭിനേതാവ് തങ്ങൾക്കൊപ്പം ചേർന്നിരിക്കുന്നു എന്നാണ് വിഡിയോക്കൊപ്പം നിർമാതാക്കൾ കുറിച്ചത്. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ബിജു മേനോൻ വരുന്നതെന്നാണ് വിഡിയോ നൽകുന്ന സൂചന.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സം​ഗീതം ചെയ്യുന്നത്. സുദീപ് ഇളമൺ ആണ് ഛായ​ഗ്രഹണം. ചിത്രീകരണം പുരോ​ഗമിക്കുന്ന ചിത്രത്തിന് ഇതുവര പേരിട്ടിട്ടില്ല. ശിവ കാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. കന്നഡ താരം രു​ഗ്മിണി വസന്ത് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇത് ആദ്യമായാണ് എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. മുമ്പ് 2014ൽ പുറത്തിറങ്ങിയ 'മാൻ കരാട്ടെ' എന്ന ശിവകാർത്തികേയൻ നായകനായ ചിത്രത്തിന്റെ നിർമ്മാതാവ് മുരുഗദോസായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

BIJU MENON
'ആറാട്ടണ്ണനും ചെകുത്താനും ചെയ്യുന്നത് ഒരേ കാര്യം, എന്തൊരു ക്വാളിറ്റിയാണ് ലാലേട്ടന്'

2005 ൽ ഷാഫിയുടെ സംവിധാനം ചെയ്ത മജാ ആണ് ബിജു മേനോന്‍റെ ആദ്യ തമിഴ് ചിത്രം. 2010-ൽ പുറത്തിറങ്ങിയ പോർക്കളത്തിലാണ് അദ്ദേഹം ഇതിന് മുന്‍പ് വേഷമിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com