അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി നടൻ മോഹൻലാൽ. കുടുംബാഗങ്ങളും അടുത്ത സുഹൃത്തുക്കളെല്ലാം ഒന്നിച്ചെത്തിയായിരുന്നു ആഘോഷം. ഏറെ നാളുകൾക്ക് ശേഷമാണ് മോഹൻലാലിന്റെ അമ്മ കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും.
കൊച്ചി എളമക്കര വീട്ടിൽ വച്ചായിരുന്നു ആഘോഷങ്ങൾ. വീൽചെയറിൽ ഇരിക്കുന്ന അമ്മയേയാണ് ചിത്രങ്ങളിൽ കാണുന്നത്. ചുവന്ന വട്ടപ്പൊട്ടും ചന്ദനക്കുറിയും തൊട്ട് വീൽ ചെയറിലാണ് അമ്മ ഇരിക്കുന്നത്. സുചിത്ര, പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മേജർ രവി, സമീർ ഹംസ തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആഘോഷത്തെ സംഗീത സാന്ദ്രമാക്കാൻ റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3ൽ വിജയി ആവിർഭവും എത്തിയിരുന്നു. ‘അല്ലിയാമ്പൽ കടവിൽ’ എന്ന ഗാനമാണ് അമ്മയ്ക്കായി ആവിർഭാവ് പാടിയത്. കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപരമായ ചില കാരണങ്ങളാൽ ചികിത്സയിലാണ് ശാന്തകുമാരി. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും. ആരാധകർ ഉൾപ്പടെ നിരവധി പേരാണ് മോഹൻലാലിന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ