'നീയും ഞാനും എങ്ങനെ കണ്ടുമുട്ടി‌'; വിമർശനങ്ങൾക്ക് പിന്നാലെ പോസ്റ്റുമായി ശോഭിതയും നാ​ഗ ചൈതന്യയും

സ്‌നേഹത്തില്‍ നമ്മുടെ ഹൃദയങ്ങള്‍ ചുവന്ന ഭൂമിയില്‍ പെയ്യുന്ന മഴ പോലെയാണ്
sobhita dhulipala and naga chaitanya
ശോഭിതയും നാ​ഗ ചൈതന്യയുംഇൻസ്റ്റ​ഗ്രാം
Published on
Updated on

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം. ഹൈദരാബാദിലെ നടന്റെ വസതിയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹനിശ്ചയം നടന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.

ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും നാഗാര്‍ജുന പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ശോഭിതയ്ക്ക് നേരെ വൻ സൈബർ ആക്രമണമാണ് നടന്നത്. സാമന്തയുമായുള്ള നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ത്തു, ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല, സാമന്ത തന്നെയാണ് നാ​ഗ ചൈതന്യയ്ക്ക് ചേരുന്നത് എന്നൊക്കെയുള്ള കമന്റുകളാണ് ശോഭിതയ്ക്കെതിരെ വരുന്നത്.

ശോഭിത ഒരു വിഷപാമ്പാണെന്ന് പറയുന്നവരും കുറവല്ല. എന്നാലിപ്പോൾ വിമർശനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി വിവാഹനിശ്ചയ ചടങ്ങില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശോഭിത. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

sobhita dhulipala and naga chaitanya
ചുവന്ന വട്ടപ്പൊട്ട് തൊട്ട്, വീൽചെയറിൽ അമ്മ: പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ: വിഡിയോ

"എന്റെ അമ്മ ഇനി നിങ്ങള്‍ക്ക് ആരായിരിക്കും, എന്റെ അച്ഛന് നിങ്ങളുമായി ഇനി എങ്ങനെയുള്ള ബന്ധമായിരിക്കും, നീയും ഞാനും എങ്ങനെ കണ്ടുമുട്ടി.. സ്‌നേഹത്തില്‍ നമ്മുടെ ഹൃദയങ്ങള്‍ ചുവന്ന ഭൂമിയില്‍ പെയ്യുന്ന മഴ പോലെയാണ്.. വേര്‍പിരിയലിനപ്പുറം കൂടിച്ചേരുന്നു"- എന്ന വരികള്‍ പങ്കുവച്ചാണ് ശോഭിത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരങ്ങളുൾപ്പെടെ നിരവധി പേർ ഇരുവർക്കും ആശംസകളും കുറിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com