സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ദയും പങ്കാളി രഞ്ജിനി അച്യുതനും മാതാപിതാക്കളാകുന്നു. മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ദമ്പതികള്‍ സന്തോഷവാര്‍ത്ത അറിയിച്ചത്. അമ്മയാകാനുള്ള 12 വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമാകുന്നത് എന്നാണ് വികാരനിര്‍ഭരമായ കുറിപ്പില്‍ രഞ്ജിനി പറഞ്ഞത്.
പ്രിയപ്പെട്ട ലോകമേ, ഞങ്ങള്‍ ഗര്‍ഭിണിയാണ് എന്നാണ് ഗോവിന്ദിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രഞ്ജിനി കുറിച്ചത്. 'എന്റെ അചഞ്ചലമായ വിശ്വാസത്തിന് പ്രപഞ്ചം ഉത്തരം നല്‍കി. എന്റെ ഗര്‍ഭകാല യാത്രയില്‍ നിന്ന്. 12 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ്. ഇത്രയും കാലം അമ്മമാരുടെ ഒരു കടല്‍ തന്നെ എനിക്കു ചുറ്റുമുണ്ടായിരുന്നു. അപ്പോഴെല്ലാം ഞാന്‍ കാത്തിരുന്നു, ഒരു കുഞ്ഞിനു വേണ്ടി. പക്ഷേ ചിലപ്പോഴൊക്കെ ചില സംശയങ്ങള്‍ എന്നെ അലട്ടി. അമ്മയാകാനൊരുങ്ങുന്ന സ്ത്രീകളുടെ വയര്‍ കാണുമ്പോള്‍, എന്റെ വയറിനും ഭാരമുള്ളതായി എനിക്കു തോന്നി. അമ്മമാരുടെ പാല്‍ നിറയും സ്തനങ്ങള്‍ കാണുമ്പോള്‍ എന്റെ സ്തനങ്ങളിലും നനവ് പടരുന്ന പോലെ തോന്നി. അപ്പോഴൊന്നും ഞാന്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഇന്ന് ഈ മറ്റേണിറ്റി ഫോട്ടേഷൂട്ട് നടത്തിയത് എന്നെ സംബന്ധിച്ച് ഒരു സ്വപ്നസാക്ഷാത്കാരമാണ്. രഞ്ജിനി കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയിലാണ് രഞ്ജിനി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ബ്ലൗസ് ഇല്ലാതെ പ്രത്യേകരീതിയിലാണ് സാരി ഉടുത്തിരിക്കുന്നത്. വെയിസ്റ്റ് ചെയിന്‍ മാത്രമാണ് ആഭരണമായി അണിഞ്ഞത്. ഓപ്പണ്‍ ഹെയര്‍സ്‌റ്റൈലും ന്യൂഡ് മേക്കപ്പും രഞ്ജിനിയുടെ സിംപിള്‍ ആന്‍ഡ് എലഗന്റ് ലുക്ക് പൂര്‍ണമാക്കി. നിരവധി പേരാണ് ?ഗോവിന്ദിനും രഞ്ജിനിക്കും ആശംസകളുമായി എത്തുന്നത്. 2012ലാണ് ഇരുവരും വിവാഹിതരായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ