യുദ്ധത്തിന്റെ ഒരു പകപ്പ് ഇപ്പോഴും അവരുടെ മുഖത്തുണ്ട്; കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ് ​ഗ്ലിംപ്സ് വിഡിയോ

എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Kadugannava Oru Yathra Kurippu
കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്
Published on
Updated on

മമ്മൂട്ടി - രഞ്ജിത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രങ്ങൾ പ്രേക്ഷകർക്കെന്നും ആവേശമാണ്. പ്രാഞ്ചിയേട്ടനും പാലേരി മാണിക്യവുമൊക്കെ അതിൽ ചിലത് മാത്രം. ഇപ്പോഴിതാ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും രഞ്ജിത്തിനൊപ്പം എത്തിയിരിക്കുകയാണ് മമ്മൂട്ടി. 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമെത്തുന്നത്.

എംടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ഒരുക്കുന്ന 9 ചെറു സിനിമകള്‍ ചേര്‍ത്തുള്ള മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രത്തിലാണ് ഈ സിനിമയും ഉള്ളത്. ഇപ്പോഴിതാ ഈ ചെറു ചിത്രത്തിന്‍റെ ഒരു ഗ്ലിംപ്സ് വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീലങ്കയില്‍ ജോലി ചെയ്‍തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മയാണ് 'കടുഗണ്ണാവ'. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kadugannava Oru Yathra Kurippu
ജോജു ജോര്‍ജിന്‍റെ 'പണി' വരുന്നുണ്ട്; ഒരുങ്ങുന്നത് അഞ്ചു ഭാഷകളിൽ

ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അതേസമയം പ്രിയദര്‍ശന്‍ (രണ്ട് ചിത്രങ്ങള്‍), ശ്യാമപ്രസാദ്, അശ്വതി വി നായര്‍, മഹേഷ് നാരായണന്‍, ജയരാജ്, സന്തോഷ് ശിവന്‍, രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഓ​ഗസ്റ്റ് 15 ന് സീ 5 ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com