അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അംബാനി കല്യാണത്തിന് ഇരുവരും ഒന്നിച്ചെത്താതിരുന്നതായിരുന്നു ഏറ്റവുമൊടുവിലത്തെ അഭ്യൂഹങ്ങൾക്ക് കാരണമായത്. എന്നാലിപ്പോൾ എല്ലാ അഭ്യൂഹങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ് അഭിഷേക് ബച്ചൻ.
താൻ ഇപ്പോഴും വിവാഹിതനാണെന്നും ഇത്തരം വാർത്തകൾ എന്തുകൊണ്ടാണ് പടച്ചുവിടുന്നത് എന്ന് തനിക്ക് അറിയാമെന്നും അഭിഷേക് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമവുമായി സംസാരിക്കവെയാണ് അഭിഷേക് ഇക്കാര്യം വ്യക്തമാക്കിയത്. ആഷുമായി നല്ല ബന്ധത്തിലല്ല എന്നാണ് കേൾക്കുന്നത്, അതേക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം.
"എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. അത് തീർത്തും സങ്കടകരമാണ്. നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് അറിയാം. നിങ്ങൾക്ക് കുറച്ച് കഥകൾ ഫയൽ ചെയ്യണം. അതാണ് ആവശ്യം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സാരമില്ല, ഞങ്ങൾ സെലിബ്രിറ്റികളാണല്ലോ. ഞാൻ ഇപ്പോഴും വിവാഹിതനാണ്, സോറി" - അഭിഷേക് ബച്ചൻ പറഞ്ഞു. ഒപ്പം തന്റെ വിരലിലെ വിവാഹ മോതിരവും അഭിഷേക് ഉയർത്തിക്കാട്ടി. 2007 ലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. ഇരുവർക്കും ആരാധ്യ എന്ന് പേരുള്ള ഒരു മകളുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ