ജോൺ എബ്രഹാം നായകനായെത്തുന്ന പുതിയ ചിത്രമാണ് വേദ. നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോണ്‍ എബ്രാഹാമിനൊപ്പം ഷര്‍വരി, തമന്ന, അഭിഷേക് ബാനര്‍ജി എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ഈ മാസം 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരം.
ഇപ്പോഴിതാ തന്റെ ലളിതമായ ജീവിതത്തെക്കുറിച്ച് ഒരഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. "പണത്തിനല്ല എന്റെ പ്രഥമ പരിഗണന. ലാളിത്യത്തോടെ ജീവിക്കുന്നതാണ് എന്റെ ആഡംബരം. ഞാനൊരു മിഡിൽ ക്ലാസുകാരനാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ചില ധാരണകൾ സ്വയം ഉണ്ടാക്കുന്നതിനോട് താത്പര്യമില്ല.
എന്റെ സ്റ്റൈലിസ്റ്റിനോട് ചോദിച്ചാലറിയാം എനിക്ക് അത്രയധികം വസ്ത്രങ്ങളൊന്നുമില്ലെന്ന്. ഒരു സ്യൂട്ട്കെയ്സിൽ കൊള്ളാവുന്ന വസ്ത്രങ്ങളേ ഇന്നും കൈയ്യിലുള്ളൂ. സാധാരണ ചെരുപ്പാണ് ധരിക്കാറ്. ഓടിക്കാൻ ഒരു പിക്ക് അപ്പ് ട്രക്കുണ്ട്. കുറച്ച് വിലയുള്ള കാർ വാങ്ങിക്കൂടേ എന്ന് ഡ്രൈവർ ഇടയ്ക്കിടെ ചോദിക്കും.
അതെന്തു കാര്യത്തിനാണെന്നാണ് ഞാൻ തിരിച്ചു ചോദിക്കാറ്. ഷൂട്ടിങ്ങുള്ളപ്പോൾ പ്രൊഡക്ഷൻ യൂണിറ്റിൽ നിന്ന് ഇന്നോവ അയക്കും. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്. പിന്നെന്തിനാണ് നാലും നാലരക്കോടിയും വിലയുള്ള കാർ വാങ്ങുന്നത്. ഇത്തരം ആസ്തികളോടൊന്നും എനിക്ക് താത്പര്യമില്ല."- ജോൺ എബ്രഹാം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
"എന്താണ് എന്റെ പശ്ചാത്തലമെന്നും എവിടെ നിന്നാണ് വരുന്നത് എന്നതുകൊണ്ടും പണം ചെലവഴിക്കാൻ പേടിയാണ്. ഷൂസിനും ബാഗുകൾക്കും വേണ്ടി ഒരുപാട് പണം മുടക്കാൻ എനിക്ക് പേടിയാണ്. അതുകൊണ്ടാണ് ഞാൻ പിടിച്ചുനിൽക്കുന്നത്" താരം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ