tamil release
തമിഴിൽ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ

'ആരംഭിക്കലാമാ...'; തമിഴില്‍ റിലീസിന് ഒരുങ്ങുന്ന സൂപ്പര്‍താര ചിത്രങ്ങള്‍

2024ലെ ഇനിയുള്ള മാസങ്ങള്‍ തമിഴ് സിനിമയ്ക്കുള്ളതാണ്

ബോക്‌സ് ഓഫിസില്‍ നിന്ന് കോടികള്‍ വാരുന്ന സിനിമ മേഖലയാണ് തമിഴ്. എന്നാല്‍ 2024ല്‍ പ്രതീക്ഷിച്ച മുന്നേറ്റം തമിഴിലുണ്ടായില്ല. സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസിന് എത്തിയില്ല എന്നതു തന്നെയായിരുന്നു പ്രധാന കാരണം. വന്‍ പ്രതീക്ഷയോടെ എത്തിയ കമല്‍ ഹാസന്‍- ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 തിയറ്ററില്‍ തകര്‍ന്നടിയുന്നതാണ് കണ്ടത്. ധനുഷ് നായകനായി എത്തിയ രായന്‍ ആണ് കുറച്ചെങ്കിലും മുന്നേറ്റം നടത്താനായത്.

എന്നാല്‍ 2024ലെ ഇനിയുള്ള മാസങ്ങള്‍ തമിഴ് സിനിമയ്ക്കുള്ളതാണ്. മുന്‍ നിര താരങ്ങളുടെ നിരവധി ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. രജനീകാന്തിന്റെ വേട്ടയ്യന്‍, വിജയ് യുടെ ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈം ഉള്‍പ്പടെയുള്ള സിനിമകളാണ് തിറ്ററിലേക്ക് എത്തുന്നത്.

1. തങ്കലാന്‍

thangalaan

സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ചിയാന്‍ വിക്രന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്താണ്. ഓഗസ്റ്റ് 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളുമെല്ലാം ഇതിനോടകം ഹിറ്റാണ്. മാളവിക മോഹനന്‍, പാര്‍വതി തിരുവോത്ത്, പശുപതി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

2. ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈം

GOAT
ഗോട്ട്

ലിയോയുടെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡബിള്‍ റോളിലാണ് വിജയ് എത്തുന്നത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗോട്ടിന് ഉണ്ട്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.

3. കങ്കുവ

kanguva

സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കങ്കുവ. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയുടെ സിനിമ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ഇത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന 'കങ്കുവ'യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ഒക്ടോബര്‍ പത്തിന് ചിത്രം തിയറ്ററിലെത്തും.

4. വേട്ടയ്യന്‍

'Vettaiyan

സൂപ്പര്‍താരം രജനീകാന്ത് നായകനായി എത്തുന്ന ചിത്രമാണ് വേട്ടയ്യന്‍. 'ജയ് ഭീം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമിതാഭ് ബച്ചന്‍ അതിഥി വേഷത്തിലും ചിത്രത്തില്‍ എത്തുന്നു. ഒക്ടോബര്‍ 10നാണ് ചിത്രം റിലീ ചെയ്യുന്നത്. സൂര്യയുടെ കങ്കുവയുമായി ചിത്രം കൊമ്പുകോര്‍ക്കുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന താര്യമാണ്.

5. വിടാമുയര്‍ച്ചി

vidaamuyarchi

അജിത്ത് കുമാര്‍ നായകനായി എത്തുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃഷ കൃഷ്ണന്‍, റെജീന കസ്സാന്‍ഡ്ര, അര്‍ജുന്‍ സര്‍ജ, നിഖില്‍ സിദ്ധാര്‍ഥ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. തുനിവിനു ശേഷം അജിത്ത് നായകനായി എത്തുന്ന ചിത്രമാണ് ഇത്. ഒക്ടോബര്‍ 10ന് ചിത്രം റിലീസ് ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com