ഹൃദയാഘാതം; പാകിസ്ഥാനിലെ ജനപ്രിയ ഗായിക ഹനിയ അസ്‌ലം അന്തരിച്ചു
കറാച്ചി: പ്രശസ്ത പാകിസ്ഥാന്‍ ഗായിക ഹനിയ അസ്‌ലം അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുന്‍ ബാന്‍ഡ് അംഗവും ബന്ധുവുമായ സെബ് ബംഗഷ് ആണ് ഗായികയുടെ മരണം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
പാകിസ്ഥാനിലെ ജനപ്രിയ ബാന്‍ഡുകളിലൊന്നായിരുന്നു ഹനിയയുടേത്. ബാന്‍ഡില്‍ എല്ലാ അംഗങ്ങളും സ്ത്രീകളായ പാകിസ്ഥാനിലെ ആദ്യബാന്‍ഡും 'സെബി ആന്റ് ഹനിയ' ആയിരുന്നു. പാകിസ്ഥാനിലെ കോക്ക് സ്റ്റുഡിയോവില്‍ ചാല്‍ ദിയെ അവതരിപ്പിച്ചതിലൂടെ ഹനിയ വ്യാപകമായ അംഗീകാരം നേടി. 2014ല്‍ സോളോ കരിയര്‍ പിന്തുടരാന്‍ കാനഡയിലേക്ക് പോയി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിരവധി ഇന്ത്യന്‍ കലാകാരന്‍മാരും ഇവരുടെ ബാന്‍ഡിന്റെ ഭാഗമായി. എആര്‍ റഹ്മാന്റെ സംഗീതത്തിലും ഹനിയ പാടിയിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തില്‍ ആലിയഭട്ടിനൊപ്പമായിരുന്നു ഹനിയ പാടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ