നടി റോഷ്നി ആൻ റോയിയുടെ പരാതി യൂട്യൂബ് വ്ലോഗർ സൂരജ് പാലാക്കാരൻ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് സൂരജിന് ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോഷ്ന. സൂരജ് പാലാക്കാരന്റെ അറസ്റ്റ് തന്റെ വിജയമാണ് എന്നാണ് താരം പറഞ്ഞത്.
ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുള്ള കേസിൽ പെടുന്നവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ജാമ്യം കൊടുക്കുമ്പോൾ മനസിലാക്കേണ്ടത് ഇതുപോലുള്ളവരുടെ പീഡനം സഹിക്കവയ്യാതെ എല്ലാവരാലും വെറുക്കപ്പെട്ടു ഒറ്റപ്പെട്ടു ജീവിതം മടുത്തു ആത്മഹത്യ ചെയ്യുന്നവരെ മാത്രമാണ്. ഹൃദയമില്ലാത്തവർക്കെന്ത് ഹൃദ്രോഗം സാർ. അങ്ങനെ മേലാത്തവൻ വീട്ടിലെ മുറിക്കുള്ളിൽ അടച്ചിട്ടിരുന്നു ഉണ്ടാക്കുന്ന ഇതുപോലുള്ള ചീപ് കണ്ടന്റിനു വേണ്ടി ബലിയാടാകാൻ എനിക്ക് മനസ്സില്ല. ഇന്നലെ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. എന്റെ ഭാഗത്ത് നൂറു ശതമാനം ശരി ഉണ്ടെന്ന് ബോധ്യമുള്ളിടത്തോളം കാലം ഞാൻ ഒരുത്തനേയും ഭയക്കേണ്ടതില്ല, ഓടി ഒളിക്കേണ്ടതില്ല.- റോഷ്ന കുറിച്ചു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബസ് ഡ്രൈവർ യദുവും തമ്മിലുള്ള വിവാദം പുറത്തുവന്നതിനു പിന്നാലെ യദുവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വ്യക്തമാക്കി റോഷ്ന രംഗത്തെത്തിയിരുന്നു. പിന്നാലെ റോഷ്നയ്ക്കെതിരെ സൂരജ് പാലാക്കാരൻ നടത്തിയ പരാമർശമാണ് കേസിന് ആദാരമായത്. തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുകയും മാനസിക സമാധാനം പോലും നഷ്ടപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ചൂണ്ടി കാണിച്ചാണ് സൂരജ് പാലക്കാരനെതിരെ നടി കേസ് കൊടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
റോഷ്നയുടെ കുറിപ്പ് വായിക്കാം
പലയിടത്തും കണ്ട ഒരു കമന്റ് “ അവൻ ഒരു ആണാണ് “ എന്നുള്ളതാണ് … അവനൊരു ആണാണെങ്കിൽ ഞാൻ എന്ത് വേണം … ?
തിരിച്ചു പറയാൻ “ ഞാൻ ചങ്കൂറ്റമുള്ള പെണ്ണാണ്” ഒറ്റയ്ക്ക് പൊരുതാനും ചെറുത്തു നിൽക്കാനും ജീവിതം പഠിപ്പിച്ച പാഠങ്ങളിലൂടെ കേറി വന്നവൾ “
“ഒറ്റയ്ക്ക് വഴി വെട്ടി വന്നവളെ കേറി മേയല്ലേ … നല്ല ഒന്നാന്തരം പൂമാല ഇട്ടു വെച്ചിട്ടുണ്ട് കൊറച്ചു പേർക്ക് തരാൻ …
ഞാൻ ഈ ജാമ്യം സ്റ്റേഷനിൽ തന്നെ ലഭിക്കുമെന്നാണ് കരുതിയത് .. എന്നാൽ റിമാൻഡ് ചെയ്യപ്പെട്ടു … നോൺ ബെയ്ലബിൾ ആയത് കൊണ്ട് തന്നെ ജാമ്യം കിട്ടുകയില്ലെന്ന് പലരും പറയുന്ന കേട്ടു !
അയാളുടെ ഹൈ ബിപി എനിക്ക് തന്ന പ്രഷറിനു പരിഹാരമായില്ലെങ്കിലും …, ഇത്രയും സമയമെങ്കിലും കസ്റ്റഡിയിൽ ഇരുന്നല്ലോ ..
ഈ അറസ്റ്റ് എന്റെ വിജയം തന്നെയാണ് … ഞാൻ എന്നിൽ തന്നെ അഭിമാനിക്കുന്നു ..
..സൂരജ് ചേട്ടന് അസുഖമൊക്കെ മാറാൻ ഞാൻ പ്രാർത്ഥിക്കാം കേട്ടോ ...
ഈ കഥയോ കഥാപാത്രങ്ങളോ അവസാനിക്കുന്നില്ല … പരിഹാരം കാണും വരെ പോരാടും .. ചേട്ടനു
bp കൂടിയത് കൊണ്ട് rest കൊടുക്കുന്നു … തിരികെ വരാം … till then bye all ..
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ