ടോം ക്രൂസിനെ ബലമായി ചുംബിച്ച് യുവതി: വിഡിയോ വൈറല്‍, രൂക്ഷ വിമര്‍ശനം

കാണികള്‍ക്കിടയിലൂടെ താരം നടന്നു പോകുന്നതിനിടെ ഒരു യുവതി താരത്തെ ബലമായി തന്നോട് ചേര്‍ത്ത് കവിളില്‍ ചുംബിക്കുകയായിരുന്നു
tom cruise
ടോം ക്രൂസ് ഒളിംപിക്സ് വേദിയിൽഎപി, വിഡിയോ സ്ക്രീൻഷോട്ട്
Published on
Updated on

പാരിസ് ഒളിംപിക്‌സിന്റെ സമാപന ചടങ്ങിനിടെ ഹോളിവുഡ് താരം ടോം ക്രൂസിനെ ബലമായി ചുംബിച്ച് യുവതി. കാണികള്‍ക്കിടയിലൂടെ താരം നടന്നു പോകുന്നതിനിടെ ഒരു യുവതി താരത്തെ ബലമായി തന്നോട് ചേര്‍ത്ത് കവിളില്‍ ചുംബിക്കുകയായിരുന്നു. ചുംബന രംഗങ്ങള്‍ യുവതി ഫോണില്‍ പകര്‍ത്തുന്നതും കാണാം.

ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ടോം ക്രൂസിന് പകരം ഒരു വനിത താരത്തിനാണ് ഇത്തരം അവസ്ഥയുണ്ടായതെങ്കില്‍ വലിയ പ്രശ്‌നമായി മാറുമായിരുന്നു എന്നാണ് വിമര്‍ശനം ഉയരുന്നത്. സ്ത്രീയ്ക്കും പുരുഷനും പേഴ്‌സണല്‍ സ്‌പെയ്‌സ് ഉണ്ടെന്നും ചുംബിക്കുന്നതിന് മുന്‍പ് അവര്‍ അനുവാദം ചോദിച്ചോ എന്നും ചോദിക്കുന്നവരുണ്ട്.

tom cruise
പറന്നിറങ്ങി ടോം ക്രൂസ്: മിഷൻ ഇംപോസിബിൾ സ്റ്റൈലിൽ ഒളിംപിക്സ് വേദിയിൽ: വിഡിയോ വൈറൽ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാരിസ് ഒളിംപിക്‌സ് സമാപന വേദിയിലെ പ്രധാന ആകര്‍ഷണമായിരുന്നു ടോം ക്രൂസ്. ഹോളിവുഡ് സ്‌റ്റൈലിലായിരുന്നു താരത്തിന്റെ എന്‍ട്രി. വേദിയിലേക്ക് പറന്നിറങ്ങിവന്ന താരം സ്‌പോര്‍ട് ബൈക്കില്‍ ഒളിംപിക്‌സ് പതാകയുമായി വേദി വിടുകയായിരുന്നു. സമാപന ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com