ഇന്ദിരാ ഗാന്ധിയായി കങ്കണ; എമര്‍ജന്‍സി ട്രെയിലര്‍ പുറത്ത്, വിഡിയോ

1975-1977 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം
Kangana as Indira Gandhi; Emergency trailer out, video
ഇന്ദിരാ ഗാന്ധിയായി കങ്കണ; എമര്‍ജന്‍സി ട്രെയിലര്‍ പുറത്ത്, വിഡിയോ യൂട്യൂബ്
Published on
Updated on

ങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായി എത്തുന്ന ചിത്രമായ എമര്‍ജന്‍സിയുടെ ട്രെയിലര്‍ പുറത്ത്. ചിത്രത്തിന്റെ സംവിധാനം കങ്കണ തന്നെയാണ്. പല കാരണങ്ങളാല്‍ വൈകിയ ചിത്രത്തിന്റെ റിലീസ് സെപ്!തംബര്‍ ആറിനാണ്. ചിത്രത്തിന്റെ ട്രെയിലറില്‍ ഇന്ദിരാ ഗാന്ധിയായി കങ്കണയും സഞ്ജയ് ഗാന്ധിയായി മലയാളി താരം വൈശാഖ് നായരെയും കാണാം.

1975-1977 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം. ആദ്യമായി കങ്കണ റണാവത്ത് സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം നിര്‍മിക്കുന്നത് മണികര്‍ണിക ഫിലിംസ് ആണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ടെറ്റ്‌സുവോ നഗാത്തയാണ്. റിതേഷ് ഷാ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി ശുമാര്‍ഥിയാണ് ചിത്രത്തിന്റെ അഡിഷണല്‍ ഡയലോഗ്‌സ് ഒരുക്കുന്നത്. ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്താണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kangana as Indira Gandhi; Emergency trailer out, video
മേതില്‍ ദേവിക ഇനി വെള്ളിത്തിരയിലും, ബിജു മേനോന്‍ നായകനായ 'കഥ ഇന്നുവരെ'യുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍

ഇത് രണ്ടാം തവണയാണ് കങ്കണ സംവിധായികയുടെ വേഷമിടുന്നത്. കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു മുമ്പ് സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ കൃഷ് ജഗര്‍ലമുഡിയും സംവിധാന സഹായിയായി കങ്കണയോടൊപ്പമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com